ഐപിഎലിൽ ഇന്നലെ നടന്ന മത്സരത്തിൽ ചെന്നൈ സൂപ്പർ കിങ്സിനെ 8 വിക്കറ്റുകൾക്ക് പരാജയപ്പെടുത്തി ഗുജറാത്ത് ടൈറ്റൻസ്. നാളുകൾ ഏറെയായി ഫോം ഔട്ട് ആയിരുന്ന ചെന്നൈ നായകൻ ഋതുരാജ് ഗെയ്ക്വാദ് ഇന്നലെ നടന്ന മത്സരത്തിൽ 60 പന്തിൽ 6 ഫോറും 4 സിക്സും അടക്കം 74 റൺസ് നേടി. ഇത്രയും പന്തുകൾ ഉപയോഗിച്ച് കളിച്ചത്തിൽ ആരാധകരോഷവുമുണ്ട്. 49 പന്തിലാണ് താരം അർധ സെഞ്ച്വറി നേടിയത്.
ചെന്നൈ മുന്നോട്ടുവെച്ച 159 റൺസ് വിജയലക്ഷ്യം രണ്ട് വിക്കറ്റ് നഷ്ടത്തിൽ 20 പന്തുകൾ ബാക്കിനിൽക്കെ ഗില്ലും സംഘവും മറികടന്നു. 46 പന്തിൽ ഏഴ് സിക്സറും നാല് ഫോറുകളും അടക്കം 87 റൺസ് നേടിയ സായ് സുദർശൻ മിന്നും പ്രകടനം നടത്തി. ശുഭ്മാൻ ഗിൽ 33 റൺസും ജോ ബട്ട്ലർ 39 റൺസും നേടി.
ദുബെ (22 ), ജെമി ഓവർട്ടൻ (18 ), കാർത്തിക് ശർമ(15 ), സഞ്ജു സാംസൺ (11 ) എന്നിവരും ചെറിയ സംഭാവന നൽകി. നാലോവറിൽ 25 റൺസ് മാത്രം വിട്ടുകൊടുത്ത് കാഗിസോ റബാഡ മൂന്ന് വിക്കറ്റ് നേടി. ഗുജറാത്ത് ടൈറ്റന്‍സിനെതിരെ തോറ്റതിന് പിന്നാലെ കാരണം കണ്ടെത്തി ക്യാപ്റ്റന്‍ റുതുരാജ് ഗെയ്ക്വാദ്. ഗുജറാത്തിനോട് തോല്ക്കാന് കാരണം ചെപ്പോക്കിലെ ബുദ്ധിമുട്ടുള്ളതും പ്രവചനാതീതവുമായ പിച്ചാണെന്നാണ് ക്യാപ്ന്റെ കണ്ടെത്തല്‍.
തുടക്കത്തില്‍ ടീം 170-180 സ്കോറാണ് ലക്ഷ്യമിട്ടത്. എന്നാല്‍ മധ്യ ഓവറുകളില്‍ ഇടയ്ക്കിടെയുണ്ടായ വിക്കറ്റ് വീഴ്ച കൂട്ടുകെട്ട് കെട്ടിപ്പടുക്കുന്നതില്‍ തടസ്സമായി. മുന്നേറ്റനിരയും തകര്‍ന്നത് പ്രതിസന്ധിയായിരുന്നു. നിര്‍ണായക വിക്കറ്റുകള്‍ വീണതോടെ പ്രതിസന്ധി രൂക്ഷമായെന്നും റുതുരാജ് ഗെയ്ക് വാദ് പറഞ്ഞു.
Read more
ആക്രമിച്ചുകളിക്കുക എന്നത് തന്നെയായിരുന്നു ലക്ഷ്യം. എന്നാല്‍ ബാറ്റിങ്ങിലെ മോശം ഫോം കനത്ത വെല്ലുവിളി സൃഷ്ടിച്ചു. ഞങ്ങള്‍ക്ക് നന്നായി തുടങ്ങണമെന്നുണ്ടായിരുന്നു. എന്നാല്‍ അതുതന്നെ മന്ദഗതിയിലായിരുന്നു. നന്നായി തുടങ്ങിയില്ല എന്നത് പിന്നീട് കളിയെ ബാധിച്ചെന്നും റുതുരാജ് ഗെയ്ക്വാദ് പറഞ്ഞു.







