ശിവം ദുബൈ വേറെ ലെവലാകാൻ കാരണം ആ ഒറ്റ വ്യക്തി, അയാളെ കണ്ടാണ് അവൻ പഠിച്ചത്: ഋതുരാജ് ഗെയ്കവാദ്

ചെന്നൈ സൂപ്പർ കിംഗ്‌സിന് വേണ്ടി ശിവം ദുബെ നടത്തി വരുന്നത് തുടർച്ചയായ മികച്ച പ്രകടനങ്ങളാണ്. ഓൾറൗണ്ടർ ബാറ്റിംഗിലും ബോളിങ്ങിലും നടത്തി വരുന്ന മികച്ച പ്രകടനങ്ങൾ അദ്ദേഹത്തിന് ആരാധകരെ സൃഷ്ടിക്കുന്നു. ഒരു സുപ്രഭാതത്തിൽ ലേലത്തിലൂടെ താരം ചെന്നൈയിൽ എത്തുമ്പോൾ താരത്തെ ആരാധകർ ട്രോളിയത് ആയിരുന്നു. എന്തിനാണ് ഇവനെ മേടിച്ചത് എന്ന ചോദ്യത്തിൽ നിന്ന് ഇവനെ മേടിച്ചതിന് നന്ദി എന്ന നിലയിലേക്ക് താരം കാര്യങ്ങൾ എത്തിച്ചിരിക്കുന്നു.

ഗുജറാത്ത് ടൈറ്റൻസിനെതിരായ മത്സരത്തിൽ 23 പന്തിൽ 5 സിക്‌സറുകളും 2 ഫോറുകളും സഹിതം 51 റൺസാണ് താരം നേടിയത്. അഞ്ച് തവണ ചാമ്പ്യൻമാരായ ടീമിൻ്റെ പുതിയ ക്യാപ്റ്റനായ റുതുരാജ് ഗെയ്‌ക്‌വാദ്, ദുബൈയുടെ വിജയത്തിന്റെ ക്രെഡിറ്റ് എംഎസ് ധോണിക്ക് നൽകി. ഋതുരാജ് പറയുന്നതനുസരിച്ച്, ദുബൈയുടെ കഴിവ് വർദ്ധിക്കാൻ കാരണമായതും ശക്തി വർധിക്കാനും കാരണമായതും ധോണിയാണ്.

നായകന്റെ വാക്കുകൾ ഇങ്ങനെ:

‘ശിവം ദുബെയ്‌ക്കൊപ്പം മഹി ഭായ് ഒരുപാട് പ്രവർത്തിച്ചിട്ടുണ്ട്. അദ്ദേഹത്തിൻ്റെ പ്രകടനങ്ങളിൽ നമുക്കെല്ലാവർക്കും മികവ് കാണാം”മത്സരത്തിന് ശേഷം നടത്തിയ പത്രസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു.

ഐപിഎല്ലിൽ ഗുജറാത്ത് ടൈറ്റൻസിനെതിരായ മത്സരത്തിൽ ചെന്നൈ സൂപ്പർ കിംഗ്‌സിന് തകർപ്പൻ വിജയം സ്വന്തമാക്കി. എം എ ചിദംബരം സ്‌റ്റേഡിയത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ചെന്നൈ ഉയർത്തിയ ആറ് വിക്കറ്റ് നഷ്ടത്തിൽ 206 റൺസിന് മറുപടിയായി ബാറ്റ് ചെയ്ത ഗുജറാത്ത് പോരാട്ടം ഇന്നിംഗ്സ് 8 വിക്കറ്റ് നഷ്ടത്തിൽ 143 റൺസിൽ അവസാനിച്ചു. ചെന്നൈക്ക് 63 റൺസിന്റെ തകർപ്പൻ ജയം. ശിവം ദുബൈ (51), ഋതുരാജ് ഗെയ്കവാദ് (46), രചിൻ രവീന്ദ്ര (46) എന്നിവരുടെ ഇന്നിംഗ്‌സാണ് ചെന്നൈയെ കൂറ്റൻ സ്‌കോറിലേക്ക് നയിച്ചത്. റാഷിദ് ഖാൻ രണ്ട് വിക്കറ്റെടുത്തു.