രാഷ്ട്രീയ ആനുകൂല്യങ്ങളും ശിപാര്‍ശ ചെയ്യാന്‍ ആളുകള്‍ ഉണ്ടായിട്ടും ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ നിന്ന് തഴയപ്പെടുന്ന താരം

ശ്രീകാന്ത് സുഭദ്രാദേവി

രാഷ്ട്രീയവും കാലദേശവും ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ അരങ്ങുവാഴുന്നു എന്ന് നിങ്ങള്‍ പറയുന്ന ഈ കാലഘട്ടത്തില്‍ എല്ലാവരാലും തിരസ്‌കരിക്കപ്പെടുന്ന ഒരു കളിക്കാരന്‍ ഉണ്ട്. ട്വന്റി 20 ക്രിക്കറ്റില്‍ ആകെയുള്ള 40 ഓവറുകളില്‍ ഏത് ഓവറില്‍ വേണേലും പരീക്ഷിക്കാന്‍ കഴിവുള്ള ഒരു താരം. പവര്‍ പ്ലേയില്‍ ബാറ്റിംഗിന് ഇറക്കാം.. ഇനി ബോളിങ് ആണേലും ഇവിടെ സെറ്റ്.. ഇനി മധ്യനിരയില്‍ കളിക്കണോ തയ്യാര്‍.. ഇനി ഫിനിഷ് റോള്‍ വേണെങ്കില്‍ അവിടെയും അതിനും തയ്യാര്‍.. കാരണം അയാള്‍ ഒരു താരമല്ല.. വെറും ഒരു കളിക്കാരന്‍ മാത്രമാണ്.

രാഷ്ട്രീയ ആനുകൂല്യങ്ങളും ശുപാര്‍ശ ചെയ്യാന്‍ ആളുകള്‍ ഉണ്ടായിട്ടും കുട്ടിക്രിക്കറ്റിലെ ഏറ്റവും വലിയ മാമാങ്കമായ ഐപിഎല്ലില്‍ പൊന്നുംവിലയുള്ള താരം ആയിട്ടും ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ നിന്ന് അയാള്‍ തഴയപ്പെടുന്നു.. അതെ അയാള്‍ തന്നെയാണ് സാബ കരീം പറഞ്ഞ ആ ഒരു ‘X’ Factor ഉള്ള താരം എന്ന് എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ മധ്യനിരയെയും വാലറ്റത്തെയും ബന്ധിപ്പിക്കുന്ന ആ ഒരു കണ്ണി ആകാന്‍ ആ ഇടംകയ്യന്‍ ഓള്‍ റൗണ്ടര്‍ക്ക് കഴിയുമെന്ന്..

ഒരു കളി മുഴുവന്‍ ബാറ്റിങ്ങിലും ബൗളിങ്ങിലും ഫീല്‍ഡിങ്ങിലും എന്തിനു കളിക്കുന്ന ഓരോ നിമിഷവും ഇത്ര ഊര്‍ജത്തോട് കൂടി സ്വന്തം ടീമിന് വേണ്ടി കളിക്കുന്ന ഒരു ഇടംകൈയന്‍ ഓള്‍ റൗണ്ടര്‍ ഇന്ത്യന്‍ ഡൊമസ്റ്റിക് ക്രിക്കറ്റില്‍ തന്നെ വേറെ ഉണ്ടാവില്ല.. എന്നെ ഏറ്റവും അത്ഭുതപ്പെടുത്തിയ കാര്യം എന്തെന്നാല്‍ അദ്ദേഹത്തിന്റെ കഴിവിനെ ഏറ്റവും കൂടുതല്‍ അടുത്തു അറിയുകയും ഏറ്റവും കൂടുതല്‍ ഉപയോഗിക്കുകയും ചെയ്ത മറ്റൊരു താരമാണ് ഇന്ത്യയുടെ ക്യാപ്റ്റന്‍ എന്ന് ഓര്‍ക്കുമ്പോഴാണ്..

ഞാന്‍ ഇപ്പോഴും പറയുന്നു ഓസ്‌ട്രേലിയന്‍ കണ്ടീഷനില്‍ ആയാല്‍ പോലും നമുക്ക് ആവശ്യം 6 സച്ചിനെയോ 5 മഗ്രാത്തിനെയോ അല്ല ഒരു നല്ല ടീമിനെ ആണ് ആവശ്യം. ‘Most people wouldn’t support you until they see it’s popular to support you.’ ക്രുണാല്‍ ഹിമാന്‍ഷു പാണ്ഡ്യ..

അദ്ദേഹത്തിന്റെ പട്ടി ഷോ കാണണ്ടല്ലോ എന്ന് കമന്റ് ഇടാന്‍ വരുന്നവര്‍ ഓര്‍ക്കുക.. നിങ്ങള്‍ തന്നാകാം ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ വിജയാഘോഷത്തില്‍ മുന്‍പന്തിയില്‍ സഞ്ജു ഉണ്ടോ എന്ന് നോക്കുന്നത്.. ഉണ്ടേല്‍ അയാള്‍ ക്രിക്കറ്റ് ആഘോഷ ലഹരിയില്‍ എന്ന് പറയാനും അയാള്‍ പുറകില്‍ ആണെങ്കില്‍ എളിമ ആണെന്ന് പറഞ്ഞു പരത്താനും മുന്‍പന്തിയില്‍ കാണുക..

കടപ്പാട്: മലയാളി ക്രിക്കറ്റ് സോണ്‍