തോൽവികളെ പുഞ്ചിരികൊണ്ട് സ്വീകരിച്ച ഇതിഹാസം, നീണ്ട 16 വര്‍ഷത്തെ അന്താരാഷ്ട്ര ക്രിക്കറ്റിന് വിരാമമിട്ട് ന്യൂസീലന്‍ഡ് താരം കെയ്ന്‍ വില്യംസണ്‍. ന്യൂസീലന്‍ഡിന് വേണ്ടി കളിച്ചത് 378 മത്സരങ്ങള്‍ കളിച്ചിട്ടുണ്ട് അദ്ദേഹം. കിവീസിന്റെ എക്കാലത്തെയും മികച്ച ബാറ്ററാണ് അദ്ദേഹം. ന്യൂസീലന്‍ഡിനുവേണ്ടി 48 സെഞ്ചുറിയും ആറ് ഇരട്ട സെഞ്ചുറികളും ഉള്‍പ്പടെ 19,346 റണ്‍സ് നേടി രാജ്യത്തിന്റെ എക്കാലത്തെയും മികച്ച റണ്‍വേട്ടക്കാരനുമായിട്ടുണ്ട് 35-കാരന്‍. 110 ടെസ്റ്റ് മത്സരങ്ങളില്‍നിന്ന് 9515 റണ്‍സ് നേടിയ വില്യംസണ്‍ 33 സെഞ്ചുറിയും 38 ഫിഫ്റ്റിയും നേടി.
ഏകദിന ക്രിക്കറ്റില്‍ 175 മത്സരങ്ങളില്‍നിന്നായി 7256 റണ്‍സ് നേടി. 15 സെഞ്ചുറിയും 47 ഫിഫ്റ്റിയും അദ്ദേഹം സ്വന്തമാക്കിയിട്ടുണ്ട്. ടി20 ക്രിക്കറ്റില്‍ 93 കളികളില്‍ നിന്നായി 2575 റണ്‍സ് നേടിയ താരം 18 അര്‍ധ സെഞ്ചുറികള്‍ കണ്ടെത്തിയിട്ടുണ്ട്.
കഴിഞ്ഞ നവംബറില്‍ കെയ്ന്‍ വില്യംസണ്‍ ടി20 അന്താരാഷ്ട്ര മത്സരങ്ങളില്‍നിന്ന് വിരമിച്ചിരുന്നു. ‘കുറേ നാളുകളായി വിരമിക്കുന്നതിനെക്കുറിച്ച് ചിന്തിച്ചിരുന്നു. ഇപ്പോഴാണ് ശരിയായ സമയമായെന്ന് വ്യക്തമായത്’ -വില്യംസണ്‍ പറഞ്ഞു. അന്താരാഷ്ട്ര ക്രിക്കറ്റിനോട് എനിക്ക് എപ്പോഴും ശക്തമായ അഭിനിവേശമുണ്ട്. ന്യൂസീലന്‍ഡിനുവേണ്ടി എല്ലാം നല്‍കാനായെന്നും അദ്ദേഹം പറഞ്ഞു.
Read more
മൂന്ന് ഫോര്‍മാറ്റുകളിലും കെയ്ന്‍ വില്യംസണ്‍ ന്യൂസീലന്‍ഡിനെ നയിച്ചിട്ടുണ്ട്. 40 ടെസ്റ്റ് മത്സരങ്ങളില്‍ ബ്ലാക് ക്യാപ്‌സിനെ അദ്ദേഹം നയിച്ച താരം 22 വിജയങ്ങളും നേടി. 2019 ഐസിസി ഏകദിന ക്രിക്കറ്റ് ലോകകപ്പില്‍ പ്ലെയര്‍ ഓഫ് ദി ടൂര്‍ണമെന്റ് പുരസ്‌കാരം അദ്ദേഹം കരസ്ഥമാക്കി. അതേവര്‍ഷം തന്നെ ഐസിസിയുടെ ടെസ്റ്റ് പ്ലെയര്‍ ഓഫ് ദി ഇയറായും അദ്ദേഹത്തെ തിരഞ്ഞെടുത്തു.







