എതിരാളികളെ ശിഥിലമാക്കി പിന്നാലെ വരുന്നവര്‍ക്ക് ഇട്ടുകൊടുക്കുന്ന ബാറ്റിംഗ് ശൈലി, അതാണ് ഈ ലോകകപ്പില്‍ ടീം ഇന്ത്യയുടെ ഹൈലൈറ്റ്

ഇന്നലെ വിരാട് കോഹ്ലിയുടെ ഏകദിന ക്രിക്കറ്റിലെ 48 മത് സെഞ്ചുറി ജനിച്ചു. ഈ സെഞ്ചുറിയ്ക്ക് കൊഹ്ലിയുടെ മറ്റൊരു ശതകത്തിനും ഇല്ലാത്ത പ്രത്യേകതയുണ്ട്. ഇങ്ങനെ ഒരു സെഞ്ച്വറി ഇന്നലെ ജനിക്കുമെന്ന് ആരും വിചാരിച്ചിരുന്നില്ല എന്നതാണ് സത്യം..

കെ എല്‍ രാഹുല്‍ എന്ന ക്രിക്കറ്റര്‍ അഞ്ചാം നമ്പറില്‍ തന്റെ കരിയറിലെ ഏറ്റവും മിന്നുന്ന സമയത്തിലൂടെ കടന്നുപോകുന്നതാണ് നമ്മള്‍ ഈ വേള്‍ഡ് കപ്പില്‍ കാണുന്നത്
കാരണം സെല്‍ഫിഷായ കളിക്കാരന്‍ എന്നൊരു പേര് രാഹുല്‍ അറിയാതെ കാണികള്‍ രാഹുലിന് മുമ്പ് ചാര്‍ത്തി നല്‍കിയിട്ടുണ്ട്..

ഈ വേള്‍ഡ് കപ്പ് ക്രിക്കറ്റിലെ ആദ്യ മത്സരത്തില്‍ 2 എക്‌സ്ട്രാ റണ്‍സ് നേടുന്നതിനിടയില്‍ ഇന്‍ഡ്യയുടെ 3 വിക്കറ്റുകള്‍ ആസ്‌ട്രേലിയക്കെതിരെ പോകുന്നു. ആ സമയത്ത് കോഹ്ലിയോടൊപ്പം രാഹുലിന്റെ ആ പഴുതടച്ച ഇന്നിംഗ്‌സ്. രാഹുല്‍ അല്ലെങ്കില്‍ കോഹ്ലി ഇതില്‍ ഒരാള്‍ക്ക് സെഞ്ച്വറി നേടാവുന്ന നിലയില്‍ രണ്ടുപേരും അര്‍ദ്ധശതകം കഴിഞ്ഞു മുന്നേറുന്ന സമയം വിരാട് കോഹ്ലി സെഞ്ച്വറി നേടാവുന്ന നിലയില്‍ അല്പം മുന്നില്‍ ആ സമയത്ത് കോഹ്ലി ഔട്ടാകുന്നു.

ഹാര്‍ദ്ദിക് പാണ്ഡ്യ വരുന്നു, ഹാര്‍ദ്ദിക് പാണ്ഡ്യ ചെറിയ സപ്പോര്‍ട്ട് ചെയ്തിരുന്നെങ്കില്‍ അന്ന് രാഹുലിന് 97 നോട്ടൗട്ട് ആകെണ്ടി വരില്ലായിരുന്നു. ടീം ഇന്‍ഡ്യയ്ക്ക് ഒരു സമ്മര്‍ദ്ദവും ഇല്ലാത്ത ആ സമയത്ത് പാണ്ഡ്യ അല്പം മനസുവെച്ചിരുന്നെങ്കില്‍ രാഹുല്‍ സെഞ്ച്വറി നേടുമായിരുന്നു.. അടുത്ത കാലത്ത് ഇത്തരത്തില്‍ സെല്‍ഫിഷാകുന്ന ഹാര്‍ദ്ദിക് പാണ്ഡ്യയേ പലവട്ടം കണ്ടിരുന്നു.
തെറ്റാണെന്നു പറയുന്നില്ല ഇലയ്ക്കും മുള്ളിനും കേടുവരുത്താതെ ഒരു സഹായമാകാവുന്ന സമയത്ത് അത് ചെയ്യുന്നതില്‍ തെറ്റില്ല.

ഇതിന്റെ മാതൃകപരമായ ഉദാഹരണമാണ് ഇന്നലെ നടന്നത്. 34 റണ്‍സ് നേടിയ കെഎം രാഹുലിന് ഹാഫ് സെഞ്ചുറി നേടാന്‍ ശ്രമിക്കാമായിരുന്നു. പക്ഷെ, എതിര്‍ വശത്ത് ഇനി വേണ്ടതായ 26 റണ്‍സ് മുഴുവന്‍ നേടിയാല്‍ മാത്രം സെഞ്ച്വറി നേടാവുന്ന 74 റണ്‍സ് നേടി നില്ക്കുന്ന വിരാട് കോഹ്ലിയ്ക്ക് മുഴുവന്‍ റണ്‍സും നേടി ശതകം തികയ്ക്കാന്‍ രാഹുല്‍ നല്‍കിയ പ്രോത്സാഹനം അതി ഗംഭീരമായി.

രാഹുല്‍ ഈ വേള്‍ഡ് കപ്പില്‍ ഇന്ത്യന്‍ ആരാധകരുടെ കണ്ണിലുണ്ണിയായി മാറുകയാണ്
ഇന്നലെ ഇടത് സൈഡിലേക്ക് ഡൈവ് ചെയ്‌തെടുത്ത ആ ക്യാച്ച് അതിഗംഭീരമായിരുന്നു .
ഇന്നലെ കോഹ്ലിയാണ് സെഞ്ച്വറി നേടിയതെങ്കിലും അതിലും കയ്യടി നേടി കാണികളുടെ ഹൃദയം കീഴടക്കിയത് അതിനു പ്രേരകമായ കെ എല്‍ രാഹുലാണ് . അഭിനന്ദനങ്ങള്‍..

തന്റെ ക്യാപ്റ്റന്‍സിയില്‍ ഈ വേള്‍ഡ് കപ്പില്‍ രോഹിത് ശര്‍മ തന്റെ സ്വതസിദ്ധമായ ബാറ്റിംഗ് ശൈലിയിലേക്ക് മടങ്ങാന്‍ എടുത്ത് തീരുമാനം ഇന്‍ഡ്യയ്ക്ക് നല്‍കുന്ന മൈലേജ് വര്‍ണ്ണനകള്‍ക്കപ്പുറമാണ്.. യുദ്ധഭൂമിയിലെ എതിരാളികളെ ശിഥിലമാക്കി പിന്നാലെ വരുന്നവര്‍ക്ക് ഇട്ടുകൊടുക്കുന്ന ആ ബാറ്റിംഗ് ശൈലി. അതാണ് ഈ വേള്‍ഡ് കപ്പിലെ ടീം ഇന്ത്യയുടെ ഹൈലൈറ്റ്
അഭിനന്ദനങ്ങള്‍ രോഹിത് ശര്‍മ.. കമോണ്‍ ഇന്‍ഡ്യ..

എഴുത്ത്: മുരളി മേലേട്ട്

കടപ്പാട്: മലയാളി ക്രിക്കറ്റ് സോണ്‍