ഇന്ത്യക്കെതിരായ മൂന്ന് മത്സരങ്ങളുടെ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിന് ഇറങ്ങിയ ഓസ്‌ട്രേലിയക്ക്ബാറ്റിംഗ് തകർച്ച. ഓസ്ട്രേലിയ നിലവിൽ 4 വിക്കറ്റ് നഷ്ടത്തിൽ 166 റൺസാണ് എടുത്തിരിക്കുന്നത്. കൃത്യമായ ഇടവേളകളിൽ വിക്കറ്റ് വീഴ്ത്തി ഓസ്‌ട്രേലിയൻ ബാറ്ററുമാരെ സമ്മർദ്ദത്തിലാക്കാൻ ഇന്ത്യൻ ബോളറുമാർക്ക് സാധിച്ചിട്ടുണ്ട്.
ടോസ് നേടിയ രാഹുൽ കൂടുതൽ ആലോചനാകൾ ഒന്നും ഇല്ലാതെ പിച്ചിലെ സാഹചര്യങ്ങൾ മനസിലാക്കി ബോളിങ് തിരഞ്ഞെടുക്കുക ആയിരുന്നു. ആദ്യ ഓവറിൽ തന്നെ ഷമി നായകന്റെ തീരുമാനം ശരിയാണെന്ന് തെളിയിച്ചു. അപകടകാരിയായ മിച്ചൽ മാർഷ് (4 ) മടക്കിയ ഷമി ആശിച്ച തുടക്കം ഇന്ത്യക്ക് നൽകി, സ്ലിപ്പിൽ ഗില്ലാണ് ക്യാച്ച് എടുത്തത്. തൊട്ടുപിന്നാലെ എത്തിയത് സ്റ്റീവ് സ്മിത്ത്, ഓപ്പണർ വാർണറുമൊത്ത് മെല്ലെ സ്മിത്ത് സ്കോർ ബോർഡ് ചലിപ്പിച്ചു. തുടക്കത്തിലേ ഒരു പതർച്ചക്ക് ശേഷം ഇരുവരും ചാർജായി. കൂടുതൽ അപകടകാരി വാർണർ തന്നെ ആയിരുന്നു.
Read more
വൈകാതെ തന്നെ അർദ്ധ സെഞ്ച്വറി നേടിയ വാർണർ കൂടുതൽ അപകടകാരി ആകുന്നതിന് മുമ്പ് ജഡേജ തന്നെ ആ കൂട്ടുകെട്ട് പൊളിച്ചു. ഇത്തവണയും ക്യാച്ച് എടുത്തത് ഗിൽ തന്നെ ആയിരുന്നു. പിന്നാലെ എത്തിയത് മറ്റൊരു സൂപ്പർ താരമായിരുന്നു മാർനസ് ലബുഷാഗ്നെ ആയിരുന്നു, സ്മിത്തുമൊത്ത് മറ്റൊരു കൂട്ടുകെട്ട് രൂപപെടുന്നതിന് മുമ്പ് രണ്ടാം സ്പെല്ലിങ് എത്തിയ ഷമി സ്മിത്തിനെ (41 ) ക്‌ളീൻ ബോൾ ചെയ്തു. കളിയിൽ പിടിമുറുക്കിയ ഇന്ത്യക്കായി അശ്വിൻ ലബുഷാഗ്നെയെ (39 ) കൂടി മടക്കിയതോടെ ഓസ്ട്രേലിയ തകർന്നു.