ഇംഗ്ലണ്ട് താരങ്ങള്‍ക്ക് ആരാധകരോട് പുച്ഛം, എന്നാല്‍ ഇന്ത്യന്‍ താരങ്ങള്‍ അങ്ങനെയല്ല; തുറന്നടിച്ച് ജാര്‍വോ

ആരാധകരോട് ഒട്ടും മടിയില്ലാതെ സംസാരിക്കുന്നവരാണ് ഇന്ത്യന്‍ താരങ്ങളെന്ന് വിവാദ ഇംഗ്ലീഷ് ആരാധകന്‍ ഡാനിയല്‍ ജാര്‍വിസ് എന്ന ജാര്‍വോ. ഇന്ത്യ- ഇംഗ്ലണ്ട് മത്സരത്തിനിടെ ഗ്രൗണ്ടില്‍ അതിക്രമിച്ച് കയറിയതിന് ലോര്‍ഡ്‌സ് സ്‌റ്റേഡിയത്തില്‍ ആജീവനാന്ത വിലക്ക് നേരിടുന്ന വ്യക്തിയാണ് ജാര്‍വോ.

‘ലോര്‍ഡ്‌സില്‍ ഞാനും സുഹൃത്തുക്കളും ഒന്നിച്ചിരിക്കുമ്പോള്‍ ഗ്രൗണ്ടില്‍ ഇന്ത്യന്‍ താരങ്ങള്‍ പരിശീലിക്കുന്നുണ്ടായിരുന്നു. അവരുമായി സംസാരിക്കാന്‍ ശ്രമിച്ചപ്പോള്‍ യാതൊരു പ്രശ്‌നവുമുണ്ടായില്ല. അവര്‍ സന്തോഷത്തോടെയാണ് സംസാരിച്ചത്. നമ്മളെ തീര്‍ത്തും അവഗണിച്ചുകളയുന്ന ഇംഗ്ലിഷ് ടീമംഗങ്ങളേപ്പോലെയല്ല അവര്‍. ഇന്ത്യന്‍ താരങ്ങള്‍ നമ്മളോട് തിരിച്ചും സംസാരിക്കും. അതോടെയാണ് ഇന്ത്യന്‍ താരമായി തിരിച്ചെത്താമെന്ന ആശയം എനിക്കു തോന്നിയത്. അങ്ങനെയാണ് ഇന്ത്യന്‍ ടീമിന്റെ കിറ്റ് ഒപ്പിച്ച് ഞാന്‍ ഗ്രൗണ്ടിലെത്തിയത്.’

India vs England: Pitch invader 'Jarvo 69' fined and banned for life from Headingley, confirms Yorkshire county - Sports News

‘എല്ലാവരും എന്റെ ഇടപെടലുകളെ തമാശയായിട്ടാണ് എടുത്തത്. എന്റെ പ്രകടനം അവര്‍ക്ക് ഇഷ്ടമായി. എന്നെ ബുദ്ധിമുട്ടിച്ച ഒരേ ഒരു വിഭാഗം ഗ്രൗണ്ടിലെ സുരക്ഷാ ജീവനക്കാരാണ്. ആളുകളെല്ലാം നല്ല പിന്തുണയാണ് നല്‍കിയത്. ഞാന്‍ ഗ്രൗണ്ടില്‍നിന്ന് മടങ്ങുമ്പോള്‍ അവര്‍ എനിക്കായി ആര്‍പ്പു വിളിച്ചു. എന്നോടൊപ്പം ഫോട്ടോയ്ക്കായി ഒരുപാടു പേരു വന്നു’ ജാര്‍വോ പറഞ്ഞു.