അടുത്ത ലോകകപ്പ് ജയിക്കാൻ ഇന്ത്യയെ സഹായിക്കുക പ്രധാനമത്രി പകർന്ന് നൽകിയ ഊർജ്ജം, ഡ്രസിംഗ് റൂം സന്ദർശനം അത്ര മഹത്തരം ആയിരുന്നു; നരേന്ദ്ര മോദിയെ പുകഴ്ത്തി വീരേന്ദർ സെവാഗ്

നവംബർ 19ന് നടന്ന ലോകകപ്പ് ഫൈനലിന് ശേഷം ടീം ഇന്ത്യയുടെ ഡ്രസ്സിംഗ് റൂം സന്ദർശിച്ച ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ച് മുൻ താരം വീരേന്ദർ സെവാഗ്. ഫൈനലിൽ ഇന്ത്യയെ 6 വിക്കറ്റിന് പരാജയപ്പെടുത്തി ഓസ്‌ട്രേലിയ ആറാം ലോകകപ്പ് കിരീടം സ്വന്തമാക്കി. ദയനീയ തോൽവിക്ക് ശേഷം രോഹിത് ശർമ്മയുടെ ടീമിന് വികാരങ്ങൾ നിയന്ത്രിക്കാനായില്ല. താരങ്ങൾ പലരും പൊട്ടിക്കരയുക ആയിരുന്നു.

താരങ്ങൾക്ക് ആശ്വാസം പകരാൻ അവരെ കാണാൻ നരേന്ദ്ര മോദി തീരുമാനിച്ചു. വിരാട് കോഹ്‌ലി, രോഹിത് ശർമ്മ, മുഹമ്മദ് ഷമി, ജസ്പ്രീത് ബുംറ, രാഹുൽ ദ്രാവിഡ് എന്നിവരുമായി അദ്ദേഹം സംസാരിച്ചു. ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളുടെ പ്രകടനത്തിൽ അഭിമാനിക്കണമെന്നും അദ്ദേഹം പറഞ്ഞു.

രവി ശാസ്ത്രിയും സൂര്യകുമാർ യാദവും പ്രധാനമന്ത്രിയെ പ്രവർത്തിയുടെ പേരിൽ പ്രശംസിച്ചിരുന്നു. ഇപ്പോഴിതാ സെവാഗും ആ കൂട്ടത്തിൽ എത്തിയിരിക്കുകയാണ്. “ഞങ്ങളുടെ പ്രാർത്ഥനകളെ കാണാനും പ്രോത്സാഹിപ്പിക്കാനും അവരെ പിന്തുണയ്ക്കാനും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മഹത്തായ പ്രവർത്തി. എങ്ങനെ നന്ദി പറഞ്ഞാലും തീരില്ല. അടുത്ത ലോകകപ്പിൽ മികച്ച പ്രകടനം നടത്താൻ ഇത് ഇന്ത്യൻ താരങ്ങളെ സഹായിക്കും,” വീരേന്ദർ സെവാഗ് എഎൻഐയോട് പറഞ്ഞു.

ഫൈനലിലെ തോൽവിക്ക് ശേഷം ഡ്രസിങ് റൂം സന്ദർശിച്ച പ്രധാനമന്ത്രിയുടെ പ്രവർത്തിയെ പലരും എതിർത്തിരുന്നു.