ചെന്നൈ മെഗാ ലേലത്തിൽ കാണിച്ചത് വലിയ മണ്ടത്തരം, അടുത്ത വർഷവും ചെന്നൈക്ക് അത് ബുദ്ധിമുട്ടായിരിക്കും

പ്രീമിയർ ലീഗ് സീസൺ ആരംഭിക്കുന്നതിന് മുമ്പ് ചെന്നൈ സൂപ്പർ കിങ്‌സ് ആരാധകരെ ഞെട്ടിച്ച കാര്യമായിരുന്നു ധോണി നായകൻ എന്ന നിലയിൽ പിന്മാറിയത്. അതിനുശേഷം സ്ഥാനം ഏറ്റെടുത്ത ജഡേജക്ക് ആകട്ടെ നായകൻ എന്ന നിലയിലും താരമെന്ന നിലയിലും ഒന്നും ചെയ്യാൻ സാധിച്ചില്ല. അതോടെ വീണ്ടും ധോണി തന്നെ നായകനായി. ഇപ്പോഴിതാ മുൻ ഓസ്‌ട്രേലിയൻ സ്പിന്നർ ബ്രാഡ് ഹോഗ് ഇപ്പോൾ ചെന്നൈ സൂപ്പർ കിംഗ്‌സ് (സി‌എസ്‌കെ) ടീമിൽ നല്ല ക്യാപ്റ്റൻസി ഓപ്ഷനുകളുടെ അഭാവം ചൂണ്ടിക്കാട്ടി രംഗത്ത് എത്തിയിരിക്കുകയാണ്.

ഫെബ്രുവരിയിൽ നടന്ന ഐപിഎൽ മെഗാ ലേലത്തിൽ പുതിയ ക്യാപ്റ്റനെ തേടിയിറങ്ങിയ ഫ്രാഞ്ചൈസികളുടെ കൂട്ടത്തിൽ ചെന്നൈ ഉണ്ടായിരുന്നില്ല. നിലവിലെ ചാമ്പ്യൻമാർ പ്രാഥമികമായി തങ്ങളുടെ മുൻ കളിക്കാരെ വീണ്ടെടുക്കുന്നതിലും ഭാവിയിലേക്ക് യുവതാരങ്ങളെ റിക്രൂട്ട് ചെയ്യുന്നതിലും ശ്രദ്ധ കേന്ദ്രീകരിച്ചു.

“ഈ വർഷാവസാനം എംഎസ് ധോണിയിൽ നിന്ന് ആരാണ് ചുമതലയേൽക്കാൻ പോകുന്നത്? ഈ ടീമിനെ കാര്യക്ഷമമായും കാര്യക്ഷമമായും നയിക്കാൻ കഴിയുന്ന ഒരു കളിക്കാരനെ സിഎസ്‌കെയുടെ ടീം ലിസ്റ്റിൽ കാണാൻ കഴിയില്ല. അവർ അടുത്ത വർഷം ലേലത്തിന് ഒരു പുതിയ നായകനായി പോകേണ്ടിവരും. മികച്ച ഇന്ത്യൻ ടി20 കളിക്കാരെയെല്ലാം മറ്റ് ഫ്രാഞ്ചൈസികളിലേക്ക് നിയോഗിച്ചിട്ടുള്ളതിനാൽ, നായകനായി ശോഭിക്കാൻ കഴിവുള്ള ഇന്ത്യക്കാരനെ കണ്ടെത്തുന്നത് ബുദ്ധിമുട്ടാണ്.”

“അവർക്ക് ഒരു അന്താരാഷ്‌ട്ര കളിക്കാരന്റെ അടുത്തേക്ക് പോകേണ്ടി വരും. ഇത് ചിലപ്പോൾ ടീമിന്റെ ഗെയിം രീതിയെയും പ്ലാനിനിനെയും മാറ്റി മറിച്ചേക്കാം.”

ഇന്ന് നടക്കുന്ന നിർണായക മത്സരത്തിൽ ബാംഗ്ലൂരാണ് ചെന്നൈയുടെ എതിരാളികൾ. തൊട്ടാൽ ചെന്നൈയുടെ പ്ലേ ഓഫ് സാധ്യതകൾ അവസാനിക്കും.