മുംബൈ ധോണിക്ക് നൽകിയത് ഏറ്റവും വലിയ സമ്മാനം, ചോദിച്ച ഉടനെ അനുവാദം നൽകി താരം; കിട്ടിയത് അപൂർവ ഭാഗ്യം

എം‌സി‌എ പവലിയന്റെ വലത് ബേയുടെ അഞ്ചാം നിരയിലെ സീറ്റ് നമ്പറുകൾ ജെ 282 മുതൽ 286 വരെ – വാങ്കഡെ സ്റ്റേഡിയത്തിൽ വലിയ മത്സരങ്ങൾക്കായി മുംബൈ ക്രിക്കറ്റ് അസോസിയേഷൻ അംഗങ്ങളായ ക്ലബ് പ്രതിനിധികളാണ് അവിടെ ഇരിക്കുന്നത്, ആ സീറ്റുകൾ ആയിരുന്നു ഇന്നലത്തെ താരം

2011-ൽ ഇന്ത്യ കാത്തിരുന്ന ലോകകപ്പ് വിജയം ഉറപ്പിച്ച മഹേന്ദ്ര സിംഗ് ധോണിയുടെ വിഖ്യാത സിക്സ് പതിച്ച സ്ഥലമായതിനാൽ അവിടെ ധോണിയുടെ പേര് ഇടാനുള്ള സമ്മതം താരം മുംബൈ ക്രിക്കറ്റ് അസോസിയേഷന് നൽകുക ആയിരുന്നു.

ശനിയാഴ്ച മുംബൈ ഇന്ത്യൻസിനെതിരായ ഇന്ത്യൻ പ്രീമിയർ ലീഗ് മത്സരത്തിന് മുന്നോടിയായി ചെന്നൈ സൂപ്പർ കിംഗ്‌സ് പരിശീലന സെഷനിൽ എത്തിയതിന് തൊട്ടുപിന്നാലെ, എം‌സി‌എ ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ ധോണി – പദ്ധതിയുടെ തുടക്കം കുറിക്കാൻ റിബൺ മുറിച്ചു.

“ആ ചരിത്ര നിമിഷം സ്റ്റേഡിയത്തിൽ സ്ഥിരമായി രേഖപ്പെടുത്തപ്പെടണമെന്ന് ഞങ്ങൾ ആഗ്രഹിക്കുന്നു, അതിനാൽ ഞങ്ങൾ എം‌എസിനോട് അനുവാദം അഭ്യർത്ഥിച്ചു, അദ്ദേഹം ഉടൻ തന്നെ അനുകൂലമായി പ്രതികരിച്ചു,” മുംബൈ ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡന്റ് അമോൽ കാലെ പറഞ്ഞു. “ഈ അഞ്ച് സീറ്റുകളിലൊന്ന് ‘എംഎസ് സീറ്റ്’ ആയി സ്ഥിരമായി അടയാളപ്പെടുത്തുകയും ധോണിക്കും അദ്ദേഹത്തിന്റെ സംഭവനകൾക്കും സമർപ്പിക്കുകയും

2011 ഏപ്രിൽ 2 ന് ധോണി അടിച്ച ആ സിക്സ് പതിച്ചത് ഈ 5 സീറ്റിൽ എവിടെയോ ആണ് അതിനാലാണ് അംഗം ഒരു സമ്മാനം അദ്ദേഹത്തിന് നൽകുന്നത് .

“ഇതൊരു ചരിത്ര നിമിഷമായിരിക്കും. ഭാവി തലമുറയിലെ എല്ലാ ക്രിക്കറ്റ് താരങ്ങളെയും അവരുടെ സ്വപ്നത്തെ പിന്തുടരാൻ ഈ നാഴികക്കല്ല് പ്രചോദിപ്പിക്കും. എം‌എസ്‌എ ധോണിക്കായി ഒരു സ്ഥിരം സ്ഥലം സമർപ്പിച്ചു, അത് അദ്ദേഹത്തിന്റെ മികവ് എല്ലാവരേയും ഓർമ്മിപ്പിക്കും,” എംസിഎ സെക്രട്ടറി അജിങ്ക്യ നായിക് പറഞ്ഞു.