KKR VS DC: ഈ സീസണിലെ ഏറ്റവും വലിയ തോൽവി പന്ത് വാവയല്ല, അത് ആ താരമാണ്; 23 കോടിക്ക് വാങ്ങിയ മൊതല് സീസണിൽ വൻ ഫ്ലോപ്പ്

ഐപിഎലിൽ ഇപ്പോൾ നടക്കുന്ന മത്സരത്തിൽ ഡൽഹി ക്യാപിറ്റൽസിനെതിരെ വീണ്ടും ഫ്ലോപ്പായി മാറിയിരിക്കുകയാണ് കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് താരം വെങ്കിടേഷ് അയ്യർ. താരം ഈ സീസണിൽ രണ്ട് മത്സരങ്ങൾ മാത്രമാണ് 40 മുകളിൽ റൺസ് നേടിയത്. ബാക്കി കളിച്ച എല്ലാ കളിയിലും ഫ്ലോപ്പായിരുന്നു. ഇന്ന് നടന്ന മത്സരത്തിൽ ആകട്ടെ അത് വീണ്ടും അവർത്തിച്ചിരിക്കുകയാണ് അദ്ദേഹം.

5 പന്തിൽ ഒരു ഫോർ അടക്കം വെറും 7 റൺസായിരുന്നു താരത്തിന്റെ സംഭാവന. ഇതോടെ 23 .75 കോടി രൂപയ്ക്ക് വാങ്ങിയ താരം മേടിച്ച കാശിനോട് നീതി കാണിക്കുന്നില്ല എന്നാണ് ആരാധകരുടെ അഭിപ്രായം. ഇന്ന് നടന്ന മത്സരത്തിൽ ഡൽഹിക്കെതിരെ 14 റൺസിന്‌ വിജയിക്കാനായതോടുകൂടി പ്ലെ ഓഫ് സാധ്യത കൊൽക്കത്ത നിലനിർത്തിയിരിക്കുകയാണ്.

ആദ്യം ബാറ്റ് ചെയ്ത കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് 204 റൺസ് നേടി. കൊൽക്കത്തയ്ക്കായി ആൻഗ്രിഷ് രഘുവൻഷി 43 റൺസ് നേടി ടോപ് സ്കോററായി. കൂടാതെ റിങ്കു സിങ് 36 റൺസും, സുനിൽ നരേൻ 27 റൺസും, അജിൻക്യ രഹാനെ 26, റഹ്മാനുള്ള ഗുർബാസ് 26 എന്നിവരുടെ മികവിലാണ് ടീം സ്കോർ 200 കടന്നത്.

ബോളിങ്ങിൽ സുനിൽ നരേൻ 3 വിക്കറ്റുകളും, വരുൺ ചക്രവർത്തി 2 വിക്കറ്റുകളും, ആന്ദ്രേ റസ്സൽ, അനുകൂല് റോയ്, വൈഭവ് അറോറ എന്നിവർ ഓരോ വിക്കറ്റുകളും നേടി.