ഈ മാസം ഏഴാം തിയതി മുതൽ ആരംഭിക്കുന്ന ടി-20 ലോകകപ്പിനായി തയ്യാറെടുക്കുകയാണ് എല്ലാ ടീമുകളും. ഇത്തവണ ഇന്ത്യയും ശ്രീലങ്കയും ചേർന്നാണ് ടൂർണമെന്റിന് ആതിഥേയത്വം വഹിക്കുന്നത്. ഇപ്പോഴിതാ ടൂർണമെന്റിൽ ഇന്ത്യ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയാണെന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് മുൻ ഇന്ത്യൻ ഇതിഹാസം എം എസ് ധോണി.
‘ഇന്ത്യ അപകടകാരിയ ഒരു ടീമായി മാറിയിരിക്കുന്നു. ഏത് ടീമിനേയും തോല്‍പ്പിക്കാം. എന്നെ സംബന്ധിച്ച് ഏറ്റവും പേടിയുള്ള കാര്യം മഞ്ഞുവീഴ്ചയാണ്. ഞാന്‍ കളിച്ചിരുന്ന സമയത്തും അതിനെ ഭയപ്പെട്ടിരുന്നു. മഞ്ഞുവീഴ്ച കളിയിലെ പല കാര്യങ്ങളും മാറ്റിമറിക്കും’
Read more
അതുകൊണ്ടുതന്നെ അത്തരം സാഹചര്യങ്ങളില്‍ ടോസ് നിര്‍ണ്ണായകമാകും. പരിചയസമ്പന്നരായ ടീമുകള്‍ക്ക് സമ്മര്‍ദ്ദഘട്ടങ്ങളെ അതിജീവിക്കാന്‍ അറിയാമെന്നും എന്നാല്‍ കാലാവസ്ഥാ ഘടകങ്ങള്‍ വലിയ വെല്ലുവിളിയാണെന്നും ധോണി ഓര്‍മ്മിപ്പിച്ചു.







