ഇനി മുതൽ ക്രിക്കറ്റിൽ ആ രീതി ഒഴിവാക്കണം, അത്ര മണ്ടത്തരമാണ് ഓരോരുത്തർ വിളിച്ചുപറയുന്നത്: ശ്രീവത്സ് ഗോസ്വാമി

മുൻ ക്രിക്കറ്റ് താരം ശ്രീവത്സ് ഗോസ്വാമി പിച്ച് റിപ്പോർട്ടുകളുടെ വിശ്വാസ്യതയെ ചോദ്യം ചെയ്യുകയും ഭാവിയിൽ ഈ സെഗ്‌മെൻ്റ് ഒഴിവാക്കണമെന്ന് നിർദ്ദേശിക്കുകയും ചെയ്തു. ഇന്നലെ നടന്ന ചെന്നൈ സൂപ്പർ കിംഗ്‌സും (സിഎസ്‌കെ) കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സും (കെകെആർ) തമ്മിലുള്ള മത്സരത്തിന് ഉപയോഗിച്ച പ്രതലം പിച്ച് റിപ്പോർട്ട് അനുസരിച്ച് ഉയർന്ന സ്‌കോറാകുമെന്ന് പിച്ച് റിപ്പോർട്ടിൽ പറഞ്ഞതാണ്. എന്നാൽ അത് ഉണ്ടാകാതിരുന്നതോടെയാണ്

സ്ലോ പിച്ചിൽ കൊൽക്കത്ത 20 ഓവറിൽ 137/9 എന്ന നിലയിൽ അവസാനിച്ചതോടെ, ചെന്നൈ കൊൽക്കത്ത കുറഞ്ഞ സ്‌കോറിംഗ് ഏറ്റുമുട്ടലായി അവസാനിച്ചു. മത്സരത്തിൽ ഇറങ്ങുന്നതിന് മുമ്പ് അതിനെ വിലയിരുത്തുന്നത് എളുപ്പമല്ലെന്ന് അഭിപ്രായപ്പെട്ടുകൊണ്ട് ഗോസ്വാമി മൈക്രോബ്ലോഗിംഗ് പ്ലാറ്റ്‌ഫോമായ X-ൽ (മുമ്പ് ട്വിറ്റർ) പറഞ്ഞു:

“പിച്ച് റിപ്പോർട്ടുകൾ ഇല്ലാതാക്കണം. മിക്കപ്പോഴും ഇത് വിപരീതമായിട്ടാണ് നടക്കുന്നത്. റിപ്പോർട്ടുകൾ പ്രകാരം ഇത് 200-ലധികം റൺസ് പിറക്കുന്ന മത്സരമായിരിക്കുമെന്ന് കരുതപ്പെടുന്നു, അതിൽ കളിക്കാതെ ഒരു പിച്ചിനെ നിങ്ങൾ എങ്ങനെ വിലയിരുത്തും. എനിക്ക് വ്യക്തിപരമായി ഒരിക്കലും മത്സരത്തിന് മുമ്പ് ഒരു പിച്ച് വായിക്കാൻ കഴിഞ്ഞില്ല. അതും ഞാൻ വേണ്ടത്ര കഴിവ് ഇല്ലാത്തത് കൊണ്ടാകും”

ഐപിഎൽ 2024-ൽ കൊൽക്കത്തയുടെ അപരാജിത കുതിപ്പ് ഇന്നലെ അവസാനിച്ചു. 58 പന്തിൽ 67 റൺസുമായി ക്യാപ്റ്റൻ റുതുരാജ് ഗെയ്‌ക്‌വാദ് പുറത്താകാതെ നിന്നു. മൂന്ന് വിക്കറ്റ് വീഴ്ത്തിയ രവീന്ദ്ര ജഡേജയാണ് പ്ലെയർ ഓഫ് ദി മാച്ച്.