ലക്നൗ ബോളർമാർ ചെയ്ത ആ അബദ്ധം മത്സരം ഞങ്ങൾക്ക് അനുകൂലമാക്കി, ഞങ്ങളെ എഴുതി തള്ളിയവർ ഒക്കെ ഇപ്പോൾ എവിടെ

ഇന്നലെ നടന്ന ഗുജറാത്ത്- ലക്നൗ മത്സരത്തിലെ ആദ്യ ഇന്നിങ്സിന് ശേഷം നടന്ന ചർച്ച റൺസ് പിന്തുടരുന്നത് ഒട്ടും എളുപ്പം ആയിരിക്കില്ല എന്നതായിരുന്നു. ഗുജറാത്ത് ഉയർത്തിയ 144 റൺസ് എന്ന താരതമ്യേന ചെറിയ വിജയലക്ഷ്യം പിന്തുടരാൻ ലക്നൗ നന്നായി വിയർത്തു. രണ്ട് ടീമുകളുടെയും ബൗളറുമാർ പിച്ചിന്റെ സ്വഭാവം അനുസരിച്ച് പന്തെറിഞ്ഞപ്പോൾ ബാറ്റിംഗ് ബുദ്ധിമുട്ടായി. രണ്ട് ടീമുകളും തമ്മിലുള്ള വ്യത്യാസം ഗുജറാത്ത് ടൈറ്റൻസ് താരം ഓപ്പണർ ശുഭ്‌മാൻ ഗിൽ നേടിയ 63* റൺസായിരുന്നു. ആ പിച്ചിൽ ഏറ്റവും യോജിച്ച ശൈലി തന്നെയായിരുന്നു. സാധാരണ ഗില്ലിൽ നിന്ന് കാണാത്ത ബാറ്റിംഗ് പ്രകടനം ആയിരുന്നു അത്.

ഇന്നലെ ടോസ് നേടി ക്രീസിലിലെത്തിയ ഗുജറാത്ത് ബാറ്റ്‌സ്മാന്മാർ ഓരോരുത്തരായി ഉത്തരവാദിത്വം മറന്നപ്പോൾ ആദ്യ ഓവർ മുതൽ ഇന്നിംഗ്സ് അവസാനം വരെ ഗിൽ ക്രീസിൽ തുടർന്നു . മാൻ ഓഫ് ദി മാച്ച് പുരസ്‌കാരം നേടിയ ഗിൽ പറഞ്ഞ വാക്കുകൾ ഇങ്ങനെയാണ്;

“ഇത് തികച്ചും സന്തോഷകരമാണ്. നിങ്ങൾ അവസാനം വരെ തുടരുകയാണെങ്കിൽ മത്സരങ്ങൾ പലതും ജയിക്കാൻ സാധിക്കും. സീസൺ ആരംഭിക്കുന്നതിന് മുമ്പ് ടീമിനായി കുറഞ്ഞത് മൂന്നോ നാലോ മത്സരങ്ങൾ പൂർത്തിയാക്കണമെന്ന് ഞാൻ ആഗ്രഹിച്ച ഗോളുകളിൽ ഒന്നായിരുന്നു ഇത്, ”മാൻ ഓഫ് ദ മാച്ച് അവാർഡ് ലഭിച്ച ശേഷം ഗിൽ പറഞ്ഞു.

ഗില്ലിനെ തുടർന്നു , ഇരു ടീമുകളിൽ നിന്നുമുള്ള ആർക്കും റൺസ് കടക്കാൻ കഴിഞ്ഞില്ല. പിച്ചിനെക്കുറിച്ച് സംസാരിക്കുമ്പോൾ, ആദ്യ ഓവറുകളിൽ മുതൽ ബൗളറുമാർക്ക് അനുകൂലമായിരുന്നു.

“അവരുടെ സ്പിന്നർമാർ കൂടുതൽ ഷോട്ട് ആയിട്ടാണ് എറിഞ്ഞത്. കൃണാൽ ഒകെ അല്ലതെ അറിഞ്ഞിരുന്നെങ്കിൽ ഞങ്ങൾക്ക് ബുദ്ധിമുട്ട് ആകുമായിരുന്നു. എന്തായാലും കൂടുതൽ സിംഗിൾ, ഡബിൾ എന്നിവ നേടാൻ സാധിച്ചതും ഭാഗ്യമായി ഞാൻ കരുതുന്നു.”

“സീസണിലേക്ക് വരുമ്പോൾ, പലരും ഞങ്ങൾ ഇവിടം വരെ എത്തുമെന്ന് ആരും കരുതി കാണില്ല. എന്തിന് പ്ലേ ഓഫ് യോഗ്യത നേടുമെന്ന് കരുതുകയോ ചെയ്തില്ല, പക്ഷേ ഇവിടെ ഇപ്പോൾ ഞങ്ങൾ ഒന്നാമതാണ്. അത് മികച്ചതായി തോന്നുന്നു.”

ഗില്ലിനെ കൂടാതെ 4 വിക്കറ്റ് എടുത്ത റഷീദ് ഖാനും നിർണായക പങ്ക് വഹിച്ച താരമാണ്.