IND VS PAK: ബോംബ് പൊട്ടിയെന്ന് പറഞ്ഞ് ആ ചെറുക്കൻ എന്തൊരു കരച്ചിലായിരുന്നു, അവനെ നോക്കാൻ തന്നെ രണ്ട് മൂന്നുപേർ വേണ്ടി വന്നു: റിഷാദ് ഹുസൈൻ

ഇന്ത്യ പാക്കിസ്ഥാൻ സംഘർഷത്തിൽ ജീവനും കൊണ്ട് ഓടി വിദേശ താരങ്ങൾ. പാകിസ്ഥാനിൽ നടക്കുന്ന പിഎസ്എലിൽ ഇനി ഒരിക്കലും കളിയ്ക്കാൻ വരില്ല എന്നും വിദേശ താരങ്ങൾ പറഞ്ഞു. ക്രിക്കറ്റ് ടൂർണമെന്റിനിടെ ഉണ്ടായ അസാധാരണ സാഹചര്യങ്ങളിൽ പ്രതികരണവുമായി ബം​ഗ്ലാദേശ് ക്രിക്കറ്റ് താരം റിഷാദ് ഹുസൈൻ രംഗത്ത് എത്തിയിരിക്കുകയാണ്.

റിഷാദ് ഹുസൈൻ പറയുന്നത് ഇങ്ങനെ:

” ഇം​ഗ്ലണ്ട് താരം ടോം കരണനാണ് ഈ സാഹചര്യത്തിൽ കൂടുതൽ വൈകാരികമായി കാണപ്പെട്ടത്. പാകിസ്താനിലെ വിമാനത്താവളത്തിൽ എത്തിയപ്പോൾ അത് അടച്ചിട്ടിരിക്കുന്നതായി കണ്ടു. ഒരു കൊച്ചുകുട്ടിയെപ്പോലെ ടോം കരയുവാൻ തുടങ്ങി. ടോമിനെ നോക്കാന്‍ മാത്രം രണ്ട്, മൂന്ന് ആളുകൾ വേണ്ടിവന്നു. എല്ലാ പ്രതിസന്ധിയെയും മറികടന്ന് ഞങ്ങൾ ദുബായിലെത്തി. ഇപ്പോൾ വലിയ ആശ്വാസമാണ്” റിഷാദ് ഹുസൈൻ പറഞ്ഞു.

Read more

ലീഗിലെ ശേഷിക്കുന്ന മത്സരങ്ങൾ യു എ ഇയിൽ വെച്ച് നടത്താൻ തീരുമാനിച്ചെങ്കിലും യു എ ഇ ക്രിക്കറ്റ് ബോർഡിന്റെ അനുമതി കിട്ടാതെയായതോടെ പിന്നീട് ടൂർണമെന്റ് അനിശ്ചിത കാലത്തേക്ക് മാറ്റിവെച്ചു. ശേഷം പിഎസ്എല്ലിനായി പാകിസ്ഥാനിലെത്തിയ വിദേശ താരങ്ങളെ പ്രത്യേകം തയ്യാറാക്കിയ വിമാനത്തിൽ സ്വദേശത്തേക്ക് മടക്കി അയച്ചു. വിദേശ താരങ്ങളെ ദുബായിൽ എത്തിച്ചാണ് അതതു രാജ്യങ്ങളിലേക്ക് മടങ്ങാനുള്ള സൗകര്യം ഒരുക്കിയത്. പാകിസ്ഥാനിലെ നുർഖാൻ വ്യോമതാവളത്തിൽ നിന്നാണ് വിദേശ താരങ്ങൾ ദുബായിലേക്ക് പറന്നത്.