' ആ ഇന്ത്യൻ താരമാണ് ഞങ്ങളുടെ തലവേദന, അവനെ പുറത്താക്കിയില്ലെങ്കിൽ....'; തുറന്ന് പറഞ്ഞ് ദക്ഷിണാഫ്രിക്കൻ നായകൻ

ദക്ഷിണാഫ്രിക്കയ്ക്കതിരെ നടക്കുന്ന ടി-20 പരമ്പരയ്ക്ക് ഇന്ന് തുടക്കമാകുകയാണ്. അതിനു മുന്നോടിയായി ഇന്ത്യൻ ടീമിലെ ഏറ്റവും അപകടകാരിയായ ബാറ്റ്സ്മാൻ ആരാണെന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് ദക്ഷിണാഫ്രിക്കൻ നായകൻ എയ്ഡന്‍ മാർക്ക്രം.

എയ്ഡന്‍ മാർക്ക്രം പറയുന്നത് ഇങ്ങനെ:

“മുമ്പ് ഐപിഎല്ലിൽ സണ്‍റൈസേഴ്സ് ഹൈദരാബാദില്‍ ഞാന്‍ അഭിയോടൊപ്പം കളിച്ചിട്ടുണ്ട്. മികച്ച കളിക്കാരനാണ് അദ്ദേഹം. അഭി ഒരു മാച്ച് വിന്നറാണ്. ഞങ്ങളെ സംബന്ധിച്ചിടത്തോളം അഭിഷേകിന്റെ വിക്കറ്റ് വളരെ പ്രധാനപ്പെട്ടതാണ്. ആ കാര്യത്തില്‍ യാതൊരു സംശയമില്ല. അഭിഷേകിനെ നേരത്തെ പുറത്താക്കുക എന്നതാണ് ഞങ്ങൾക്ക് മുന്നിലുള്ള വെല്ലുവിളി”

Read more

” നേരിടുന്ന ആദ്യ പന്ത് മുതല്‍ അക്രമിച്ച് കളിക്കുന്ന താരമാണ് അഭിഷേക്. അങ്ങനെ ആഗ്രഹിക്കുന്ന താരങ്ങളുണ്ട്. സ്വാഭാവികമായും ഇപ്പോൾ വരുന്ന യുവതാരങ്ങള്‍ അങ്ങനെയാണ് കളിക്കുന്നത്” മാര്‍ക്രം വാർത്താസമ്മേളനത്തിൽ പറഞ്ഞു.