ആ ഇന്ത്യൻ താരം അബ്‌ദുൾ റസാഖിനെ ഓർമ്മിപ്പിക്കുന്നു, ബാറ്റർമാർക്ക് ഒരു ഊഹവും നൽകുന്നില്ല അവൻ: അമ്പാട്ടി റായിഡു

2024ലെ ഐസിസി ടി20 ലോകകപ്പിൽ കണ്ടത് ഹാർദിക് പാണ്ഡ്യയുടെ വ്യത്യസ്തനായ ഒരു മുഖമാണ് കണ്ടത്. കഴിഞ്ഞ വർഷം ബംഗ്ലാദേശിനെതിരെ 50 ഓവർ ലോകകപ്പ് മത്സരത്തോടെ ഹാർദിക് പാണ്ഡ്യയുടെ പതനം ആരംഭിച്ചത്. എന്നാൽ ധീരന്മാർക്ക് ഇത്തരത്തിൽ മോശം സമയം ഒകെ ഉണ്ടായാൽ പോലും അതൊക്കെ താത്കാലികം മാത്രം ആണെന്ന് ഹാർദിക്കിന് അറിയാമായിരുന്നു. ആദ്യം തുടർച്ചയായുള്ള പരിക്കുകളാണ് അദ്ദേഹത്തെ നാല് മാസത്തോളം പുറത്തിരുത്തിയത്, പിന്നീട് ഐപിഎല്ലിൽ എംഐ നായകനെന്ന നിലയിൽ രണ്ട് മാസം കളത്തിൽ ഒന്നും ചെയ്യാനാകാതെ നിസഹനായി നിന്ന ഹാർദികിന്റെ കരിയർ അവസാനിക്കുക ആണെന്ന് പലരും വിധിയെഴുതി. എന്നാൽ ലോകകപ്പ് ടീമിൽ അദ്ദേഹത്തെ ഉൾപെടുത്തിയവർക്ക് തെറ്റിയില്ല എന്ന് ഉറപ്പിച്ചുകൊണ്ട് ഗംഭീര പ്രകടനമാണ് താരം നടത്തിയത്.

ബാറ്റിലും ബാറ്റിംഗിലും സംഭാവന നൽകിയ ഹാർദിക് ബംഗ്ലാദേശിനെതിരായ പ്ലെയർ ഓഫ് ദ മാച്ച് ആയി തിരഞ്ഞെടുക്കപ്പെട്ടു. അർദ്ധ സെഞ്ച്വറി നേടിയ അദ്ദേഹം 50 റൺസിന്റെ ഇന്ത്യൻ വിജയത്തിൽ ഒരു വിക്കറ്റും നേടി. അഫ്ഗാനിസ്ഥാനെതിരെയും ബംഗ്ലാദേശിനെതിരെയും വിജയിച്ച സൂപ്പർ 8 ഘട്ടത്തിൽ ഇന്ത്യ തോൽവി അറിഞ്ഞിട്ടില്ല.

മുൻ ഇന്ത്യൻ താരം അമ്പാട്ടി റായിഡു ഹാർദിക് പാണ്ഡ്യയെ പാകിസ്താന്റെ താരം അബ്ദുൾ റസാഖുമായി താരതമ്യം ചെയ്തു. ചേസിനിടെ പാണ്ഡ്യ പന്തെറിയുമ്പോഴാണ് അദ്ദേഹം ഇത്തരത്തിൽ അഭിപ്രായപ്പെട്ടത്. “ഹാർദിക് പാണ്ഡ്യ അബ്ദുൾ റസാഖിനെപ്പോലെയാണ്. മുൻ പാകിസ്ഥാൻ ഓൾറൗണ്ടറെപ്പോലെ സമാനമായ ബൗളിംഗ് ശൈലിയാണ് അദ്ദേഹത്തിനുള്ളത്. ഹാർദിക് ബാറ്റർമാർക്ക് ഇടം നൽകുന്നില്ല, പലപ്പോഴും വേഗതയിൽ മാറ്റം വരുത്തി അവരെ അത്ഭുതപ്പെടുത്തുന്നു, ”അമ്പാട്ടി റായിഡു സ്റ്റാർ സ്‌പോർട്‌സിൽ പറഞ്ഞു.

5 മത്സരങ്ങളിൽ നിന്ന് 13.75 ശരാശരിയിലും 6.47 ഇക്കോണമിയിലും 8 വിക്കറ്റുകളാണ് ഹാർദിക് നേടിയത്. 44.50 ശരാശരിയിലും 141.26 സ്‌ട്രൈക്ക് റേറ്റിലും താരം ലോകകപ്പിൽ 89 റൺസ് അദ്ദേഹം നേടിയിട്ടുണ്ട്.