ആവേശത്തില്‍ വാക്കുകള്‍ പരിധിവിട്ടു, ഒടുവില്‍ പശ്ചാത്താപം; ഹര്‍ഭജനോടും സിഖ് സമൂഹത്തോടും ക്ഷമ ചോദിച്ച് കമ്രാന്‍ അക്മല്‍

ഇന്ത്യന്‍ പേസര്‍ അര്‍ഷ്ദീപ് സിംഗിനെതിരായ വംശീയ പരിഹാസം സോഷ്യല്‍ മീഡിയയില്‍ വലിയ കോലാഹലങ്ങള്‍ സൃഷ്ടിച്ചതിന് പിന്നാലെ സിഖ് സമൂഹത്തോട് മാപ്പ് പറഞ്ഞ് കമ്രാന്‍ അക്മല്‍. 2024ലെ ഐസിസി ടി20 ലോകകപ്പിലെ ഇന്ത്യ-പാക് മത്സരത്തിനിടെയാണ് അക്മലിന്റെ വാക്കുകള്‍ പരിധിവിട്ടത്.

ന്യൂയോര്‍ക്കിലെ നാസൗ കൗണ്ടി ഇന്റര്‍നാഷണഅപമാനിച്ചു. ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ പാകിസ്ഥാന്‍ ഇന്നിംഗ്സിന്റെ അവസാന ഓവര്‍ എറിയാന്‍ ഒരുങ്ങുമ്പോള്‍ അര്‍ഷ്ദീപിനെ കമ്രാന്‍ സംസാരിച്ചത്. ‘എന്തും സംഭവിക്കാം. ഇതിനകം 12 മണി ആയി. അര്‍ധരാത്രി 12 മണിക്ക് ഒരു സിഖുകാരനും ഓവര്‍ നല്‍കരുത്’ എന്നായിരുന്നു അക്മലിന്റെ പരാമര്‍ശം.

അക്മലിന്റെ അധിക്ഷേപകരമായ പരാമര്‍ശം സോഷ്യല്‍ മീഡിയയില്‍ വൈറലായതിന് പിന്നാലെ ഹര്‍ഭജന്‍ താരത്തിനെതിരെ രംഗത്തുവന്നിരുന്നു. ‘ആ വൃത്തികെട്ട വായ തുറക്കുന്നതിന് മുമ്പ് നിങ്ങള്‍ സിഖുകാരുടെ ചരിത്രം അറിഞ്ഞിരിക്കണം. നിങ്ങളുടെ അമ്മമാരെയും സഹോദരിമാരെയും ആക്രമണകാരികള്‍ തട്ടിക്കൊണ്ടുപോയപ്പോള്‍ ഞങ്ങള്‍ സിഖുകാരാണ് രക്ഷിച്ചത്, അന്നും സമയം 12 മണി ആയിരുന്നു. ശരിക്കും ലജ്ജിക്കുന്നു.. കുറച്ചെങ്കിലും നന്ദി കാണിക്കൂ’ എന്നായിരുന്നു ഹര്‍ഭജന്റെ പ്രതികരണം.

ഹര്‍ഭജനെതിരെ ഒരുപാട് കളിച്ചിട്ടുള്ള അക്മല്‍ ഒടുവില്‍ തന്റെ വാക്കുകള്‍ തെറ്റാണെന്ന് മനസ്സിലാക്കുകയും സംഭവത്തില്‍ മാപ്പ് പറയുകയും ചെയ്തു. ‘എന്റെ സമീപകാല അഭിപ്രായങ്ങളില്‍ ഞാന്‍ ഖേദിക്കുന്നു. ഹര്‍ഭജന്‍ സിംഗിനോടും സിഖ് സമൂഹത്തോടും ആത്മാര്‍ത്ഥമായി ക്ഷമ ചോദിക്കുന്നു. എന്റെ വാക്കുകള്‍ അനുചിതവും അനാദരവുമായിരുന്നു. ലോകമെമ്പാടുമുള്ള സിഖുകാരോട് എനിക്ക് അങ്ങേയറ്റം ബഹുമാനമുണ്ട്, ആരെയും വേദനിപ്പിക്കാന്‍ ഞാന്‍ ഉദ്ദേശിച്ചിട്ടില്ല. എന്നോട് ക്ഷമിക്കണം” കമ്രാന്‍ അക്മല്‍ എക്സില്‍ കുറിച്ചു.

മത്സരത്തില്‍ ഇന്ത്യ പാകിസ്ഥാനെ 6 റണ്‍സിന് പരാജയപ്പെടുത്തി. ഇന്ത്യ ഉയര്‍ത്തിയ 120 വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ പാകിസ്ഥാന്‍ 113/7 എന്ന നിലയില്‍ ഒതുങ്ങി.