കഴിഞ്ഞത് കഴിഞ്ഞു, ഇനി ലക്ഷ്യം അടുത്ത ലോക കപ്പ്; സന്തോഷവാന്‍ എന്ന് വില്യംസണ്‍

ടി20 ലോക കപ്പില്‍ ഓസട്രേലിയയോടേറ്റ പരാജയത്തില്‍ പ്രതികരണവുമായി ന്യൂസിലാന്‍ഡ് നായകന്‍ കെയ്ന്‍ വില്യംസണ്‍. ടീമെന്ന നിലയിലുള്ള ഞങ്ങളുടെ പോരാട്ടത്തെയോര്‍ത്ത് അഭിമാനിക്കുന്നെന്നും വരുന്ന ലോക കപ്പില്‍ കൂടുതല്‍ ശക്തിയോടെ തന്നെ തിരിച്ചുവരുമെന്നും വില്യംസണ്‍ പറഞ്ഞു.

‘നിങ്ങള്‍ കളിക്കുമ്പോള്‍ തോല്‍ക്കുകയോ ജയിക്കുകയോ ചെയ്യാം. സാധാരണയായി മത്സരത്തില്‍ സംഭവിക്കുന്നത് ഇത് രണ്ടുമാണ്. ഞങ്ങളുടെ ടീമെന്ന നിലയിലുള്ള പോരാട്ടത്തെ ഓര്‍ത്ത് അഭിമാനിക്കുന്നു. ഫൈനലിലേക്കെത്തിയാല്‍ എന്തും സംഭവിക്കാം. 2019ലെ ഏകദിന ലോക കപ്പ് ഫൈനലും ഏറെ നാള്‍ ചര്‍ച്ച ചെയ്യപ്പെട്ട മത്സരമാണ്. ഇന്ന് ഞങ്ങള്‍ മികച്ച ക്രിക്കറ്റാണ് കളിച്ചത്. പോസിറ്റീവായിരിക്കാനാണ് എപ്പോഴും ശ്രമിക്കുന്നത്.’

There were some high hopes coming in, so we're feeling it a bit: Kane Williamson | Sports News,The Indian Express

‘ജയിക്കുകയോ തോല്‍ക്കുകയോ ചെയ്യും. എന്നാല്‍ ഓരോ മത്സരത്തിന് ശേഷവും മെച്ചപ്പെടുക എന്നതാണ് പ്രധാന കാര്യം. ടീമെന്ന നിലയില്‍ മെച്ചപ്പെടാനുള്ള കാര്യങ്ങളാണ് ചെയ്യേണ്ടത്. അനുഭവസമ്പന്നരായ താരങ്ങളും യുവതാരങ്ങളും ഉള്‍പ്പെടുന്ന ടീമുമായാണ് ഇവിടെ എത്തിയത്. പല താരങ്ങളും തങ്ങളുടെ ആദ്യ ലോക കപ്പാണ് കളിക്കുന്നത്. നന്നായി തന്നെ അവര്‍ കളിച്ചു. അവര്‍ക്ക് ലഭിച്ച അനുഭവസമ്പത്തിന്റെ അടിസ്ഥാനത്തില്‍ പ്രതീക്ഷയോടെയാണ് മുന്നോട്ടുള്ള മത്സരങ്ങളെ കാണുന്നത്. ടീമെന്ന നിലയില്‍ മെച്ചപ്പെടുത്താനുള്ള കാര്യങ്ങള്‍ കണ്ടെത്തി മെച്ചപ്പെടുത്തുകയാണ് വേണ്ടത്’ വില്യംസന്‍ പറഞ്ഞു.

ICC Men's T20 World Cup final, NZ vs AUS as it happened: Marsh guides Aussies to

ഏറെക്കുറെ ഏകപക്ഷീയമായ ടി20 ലോക കപ്പ് ഫൈനല്‍ പോരാട്ടത്തില്‍ എട്ടു വിക്കറ്റിനായിരുന്നു ഓസീസിന്റെ ജയം. ടോസ് നഷ്ടമായി ബാറ്റ് ചെയ്ത കിവികള്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 172 റണ്‍സെടുത്തു. ചേസ് ചെയ്ത ഓസ്ട്രേലിയ 18.5 ഓവറില്‍ രണ്ട് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി 173 റണ്‍സെടുത്ത് വിജയക്കൊടി പാറിച്ചു. ഓസീസിന്റെ കന്നി ടി20 ലോക കിരീടമാണിത്.