'ക്രിക്കറ്റിന്റെ സ്പിരിറ്റിനു നിരക്കാത്തത്'; വാര്‍ണറുടെ ഷോട്ടിനെ വിമര്‍ശിച്ച് ഗംഭീര്‍

ടി20 ലോക കപ്പിലെ രണ്ടാം സെമി ഫൈനലിലെ ഓസ്ട്രേലിയന്‍ ഓപ്പണര്‍ ഡേവിഡ് വാര്‍ണറുടെ ഒരു ഷോട്ടിനെ രൂക്ഷമായി വിര്‍മര്‍ശിച്ച് ഇന്ത്യന്‍ മുന്‍ താരം ഗൗതം ഗംഭീര്‍. പാക് ഓല്‍റൗണ്ടര്‍ മുഹമ്മദ് ഹഫീസിന്റെ കൈയില്‍  നിന്നും നിയന്ത്രണം നഷ്ടപ്പെട്ട് രണ്ട് തവണ പിച്ച് ചെയ്‌തെത്തിയ ബോള്‍ വാര്‍ണര്‍ സിക്‌സര്‍ പായിച്ചതിനെയാണ് ഗംഭീര്‍ വിമര്‍ശിച്ചത്.

വാര്‍ണറുടെ ആ നീക്കത്തില്‍ ഗംഭീര്‍ തൃപ്തനല്ല. ‘ക്രിക്കറ്റിന്റെ സ്പിരിറ്റിനു നിരക്കാത്ത എത്ര ദയവീനായ പ്രകടനമാണ് വാര്‍ണറുടേത്! നാണക്കേട്, ആര്‍ അശ്വിന്‍ എന്തു പറയുന്നു’ എന്നായിരുന്നു ഗംഭീറിന്റെ ട്വീറ്റ്. നേരത്തേ ഐപിഎല്ലിനിടെ മങ്കാദിംഗ് റണ്ണൗട്ടിലൂടെ വിവാദ നായകനായിട്ടുള്ള താരമാണ് അശ്വിന്‍.

Gambhir slams Warner | Gautam Gambhir questions David Warner's 'spirit of game' over double-bouncer six; seeks R Ashwin's opinion | Cricket News

ഓസ്ട്രേലിയന്‍ ഇന്നിംഗ്സിലെ എട്ടാമത്തെ ഓവറിലായിരുന്നു വാര്‍ണറുടെ വിവാദ ഷോട്ട്. ഈ ഓവറിലെ ആദ്യ ബോള്‍ ചെയ്യുന്നതിനിടെ ഹഫീസിന്റെ കൈയില്‍ നിന്നും നിന്നും നിയന്ത്രണം നഷ്ടപ്പെട്ട ബോള്‍ രണ്ടു തവണ പിച്ച് ചെയ്ത് വൈഡിലേക്കു നീങ്ങി. പക്ഷെ വാര്‍ണര്‍ വിട്ടില്ല. ക്രീസ് വിട്ടിറങ്ങിയ അദ്ദേഹം ബോളിനെ സിക്സറിലേക്കു പറത്തുകയായിരുന്നു. അമ്പയര്‍ പിന്നാലെ ഇതു നോ ബോള്‍ വിളിച്ചു. തുടര്‍ന്ന് ഫ്രീഹിറ്റും ഓസീസിന് ലഭിച്ചു. പക്ഷെ രണ്ടു റണ്‍സാണ് ഫ്രീഹിറ്റില്‍ നേടാനായത്.

View this post on Instagram

A post shared by ICC (@icc)

Read more