ആ ക്യാച്ച് കൈവിട്ടത് എല്ലാം നശിപ്പിച്ചു, ഇല്ലേല്‍ കാണാമായിരുന്നു; തുറന്നടിച്ച് ബാബര്‍ അസം

പാകിസ്ഥാനെതിരായ സെമി പോരാട്ടത്തില്‍ തുടര്‍ച്ചയായി സിക്‌സുകള്‍ പറത്തി ഓസീസിന്‍റെ ഹീറോയായിരിക്കുകയാണ് മാത്യു വെയ്ഡ്. എന്നാല്‍ മറുവശത്ത് വെയ്ഡിന്റെ ക്യാച്ച് നഷ്ടപ്പെടുത്തി ഒരു രാജ്യത്തിന്റെ മുഴുവന്‍ അധിക്ഷേപം ഏറ്റുവാങ്ങുകയാണ് ഹസന്‍ അലി. ഇപ്പോഴിതാ വെയ്ഡിന്റെ വിക്കറ്റ് എടുക്കാന്‍ സാധിച്ചിരുന്നെങ്കില്‍ മത്സരഫലം മറ്റൊന്നാകുമായിരുന്നുവെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് പാക് നായകന്‍ ബാബര്‍ അസം.

‘ആ ക്യാച്ച് നഷ്ടപ്പെടുത്തിയത് നിര്‍ണായകമായി. വെയ്ഡിന്റെ വിക്കറ്റ് എടുക്കാന്‍ സാധിച്ചിരുന്നെങ്കില്‍ മത്സരഫലം മറ്റൊന്നാകുമായിരുന്നു. എന്നാല്‍, ഇതെല്ലാം കളിയുടെ ഭാഗമാണ്. ഹസന്‍ അലി ഞങ്ങളുടെ പ്രധാന ബോളറാണ്. ഒട്ടേറെ മത്സരങ്ങള്‍ അദ്ദേഹം ടീമിനെ ജയിപ്പിച്ചിട്ടുണ്ട്. കളിക്കാര്‍ ക്യാച്ച് നഷ്ടപ്പെടുത്തുക സ്വാഭാവികമാണ്. അദ്ദേഹം നന്നായി പോരാടുന്ന താരമാണ്.’

Hassan Ali TROLLED for dropping catch during cricket match

‘അതുകൊണ്ട് ഹസന്‍ അലിയെ ഈ മോശം സമയത്ത് ഞാന്‍ പൂര്‍ണമായി പിന്തുണയ്ക്കുന്നു. അദ്ദേഹത്തിനൊപ്പം നില്‍ക്കുന്നു. എല്ലാവരും എല്ലാ ദിവസവും നന്നായി കളിക്കണമെന്നില്ല. അദ്ദേഹം നിരാശനാണ്. ആ നിരാശയില്‍ നിന്ന് അദ്ദേഹത്തെ പുറത്തുകടത്താന്‍ ഞങ്ങള്‍ എല്ലാവരും ശ്രമിക്കും’ ബാബര്‍ അസം പറഞ്ഞു.

Babar Azam points out Hasan Ali's drop catch as 'turning point' but promises to 'lift his mood' after loss to Australia | Cricket - Hindustan Times

19ാം ഓവറിലെ മൂന്നാമത്തെ ഡെലിവറി മിഡ് വിക്കറ്റ് ബൗണ്ടറി ഏരിയയിലേക്കാണ് മാത്യു വെയ്ഡ് അടിച്ചത്. എന്നാല്‍ വെയ്ഡിന്റെ ടൈമിംഗ് തെറ്റി. ക്യാച്ചിനായി ഹസന്‍ അലി ഓടിയെത്തിയെങ്കിലും കണക്കുകൂട്ടല്‍ പിഴച്ചു. പന്ത് സുരക്ഷിതമായി കൈപ്പിടിയില്‍ ഒതുക്കാന്‍ ഹസന്‍ അലിക്ക് കഴിഞ്ഞില്ല. പിന്നീടുള്ള ഷഹീന്‍ അഫ്രീദിയുടെ മൂന്ന് ഡെലിവറിയും നിലം തൊടീക്കാതെ വേയ്ഡ് പറത്തി. ഓസ്ട്രേലിയ ഫൈനലിലേക്ക് ടിക്കറ്റ് നേടുകയും ചെയ്തു.