ദക്ഷിണാഫ്രിക്കക്ക് എതിരായ ടി20 പരമ്പര, ഇന്ത്യന്‍ പ്ലെയിംഗ് ഇലവന്‍

ഐപിഎല്ലിന് ശേഷം വരാനിരിക്കുന്ന ദക്ഷിണാഫ്രിക്കക്കെതിരായ ടി20 ടീമിനെ ഈ മാസം 22 ന് പ്രഖ്യാപിച്ചേക്കും. നായകന്‍ രോഹിത് ശര്‍മ, വിരാട് കോഹ്ലി, റിഷഭ് പന്ത്, ജസ്പ്രീത് ബുംറ, കെഎല്‍ രാഹുല്‍, മുഹമ്മദ് ഷമി തുടങ്ങി സീനിയര്‍ താരങ്ങള്‍ക്ക് ഇന്ത്യ വിശ്രമം അനുവദിക്കുമെന്നാണ് വിവരം.

പരിക്കേറ്റ രവീന്ദ്ര ജഡേജ, സൂര്യകുമാര്‍ യാദവ്, ടി നടരാജന്‍, വാഷിംഗ്ടണ്‍ സുന്ദര്‍ എന്നിവരും പരമ്പരക്കുണ്ടാകില്ല. ഈ സാഹചര്യത്തില്‍ പുതിയ നായകന് കീഴിലാകും ഇന്ത്യ പരമ്പരയ്ക്കിറങ്ങുക. സീനിയര്‍ താരങ്ങളുടെ ആഭാവത്തില്‍ നിരവധി യുവതാരങ്ങളെ ഇന്ത്യ പരിഗണിക്കുമെന്നാണ് വിവരം.

രോഹിത്തിന്റെ അഭാവത്തില്‍ ശിഖര്‍ ധവാന്‍, ഹാര്‍ദിക് പാണ്ഡ്യ എന്നിവരിലൊരാളായിരിക്കും പരമ്പരയില്‍ ഇന്ത്യയെ നയിക്കുക. ധവാനൊപ്പം പൃഥ്വി ഷാ, ഇഷാന്‍ കിഷന്‍, ഋതുരാഡ് ഗെയ്ക്‌വാദ്, രാഹുല്‍ ത്രിപാഠി എന്നിവരാണ് ഓപ്പണിംഗിലേക്ക് മത്സരിക്കുന്നത്. ഐപിഎല്ലിലെ പ്രകടനം വിലയിരുത്തിയാണെങ്കില്‍ ത്രിപാഠി ധവാനൊപ്പം ഇന്നിംഗ്‌സ് ഓപ്പണ്‍ ചെയ്യും.

കോഹ്‌ലിയുടെ അഭാനവത്തില്‍ മൂന്നാം നമ്പരില്‍ സഞ്ജു സാംസണ്‍ എത്തിയേക്കും. നാലാമനായി ദീപക് ഹൂഡയും അഞ്ചാം നമ്പറില്‍ വെറ്ററന്‍ താരം ദിനേശ് കാര്‍ത്തികും ഇറങ്ങിയേക്കും. ഡികെയാകും വിക്കറ്റ് കീപ്പറും. ഓള്‍റൗണ്ടര്‍ റോളില്‍ പാണ്ഡ്യ സഹോദരന്മാര്‍ പ്ലെയിംഗ് ഇലവനിലേക്ക് എത്തിയേക്കും.

സ്പെഷ്യലിസ്റ്റ് പേസര്‍മാരായി ഭുവനേശ്വര്‍ കുമാര്‍, ടി നടരാജന്‍, ഹര്‍ഷല്‍ പട്ടേല്‍ എന്നിവരും സ്പെഷ്യലിസ്റ്റ് സ്പിന്നറായി യുസ്‌വേന്ദ്ര ചഹലും പ്ലെയിംഗ് ഇലവനിലെത്തിയേക്കും. പുതുമുഖങ്ങളായ ഉമ്രാന്‍ മാലിക്ക്, അര്‍ഷ്ദീപ് സിംഗ്, മൊഹ്സിന്‍ ഖാന്‍ എന്നിവരും ഈ പരമ്പരയില്‍ ഇന്ത്യന്‍ ടീമിന്റെ ഭാഗമായേക്കും.