'വടി കൊടുത്ത് അടി വാങ്ങി' സ്റ്റെയിനെ ചൊറിയാൻ വന്നവന് എട്ടിന്റെ പണി

” വടി കൊടുത്ത് അടി വാങ്ങി” അനുദിനം ഇങ്ങനെ അടി മേടിക്കുന്നവരുടെ എണ്ണം കൂടി വരുകയാണ്. ക്രിക്കറ്റ് ലോകത്ത് ഗ്രൗണ്ടിൽ താരങ്ങൾ വെല്ലുവിളിക്കുന്നതും പിന്നീട് പണി മേടിക്കുതും. സോഷ്യൽ മീഡിയയിൽ അതിൻ്റെ ഏറ്റവും വലിയ ഇരയാണ് മൈക്കിൾ വോൺ , ഇന്ത്യൻ താരം വസീം ജാഫറിന്റെ സ്ഥിരം വേട്ടമൃഗമാണ്. ‘വോൺ ചൊറിയും ജാഫർ മാന്തും’. ഇപ്പോൾ പണി കിട്ടിയിക്കുന്നത് സൂപ്പർ ബൗളർ ഡെയ്ൽ സ്റ്റെയ്നെ ചൊറിഞ്ഞ ഒരു ആരാധകനാണ്.

സയാൻ എന്ന ട്വിറ്റർ അക്കൗണ്ടിന്റെ ഉടമ സ്റ്റെയ്നിനോട് ട്വിറ്ററിൽ ഇങ്ങനെ പറഞ്ഞു – ബുംറയാണ് നിങ്ങളെക്കാൾ മികച്ചതെന്ന് , സ്റ്റെയ്നിന്റെ മറുപടി ഇങ്ങനെ ആയിരുന്നു – തീർച്ചയായിട്ടും അവനാണ് മികച്ചത്, ഞാൻ വിരമിച്ച് കഴിഞ്ഞല്ലോ . സ്റ്റെയ്ൻ എറിഞ്ഞ തകർപ്പൻ യോർക്കറിൽ ഫാൻ താഴെ വീണു.

ഇങ്ങനെ ഉള്ള ചൊറിയന്മാർക്ക് ഇത് തന്നെ പണിയെന്ന് ക്രിക്കറ്റ് പ്രേമികൾ പറയുന്നു.