ഇന്ത്യൻ മുൻ ബാറ്റർ ഗൗതം ഗംഭീർ അപൂർവമായേ പൊതുവേദികളിൽ നർമ നിമിഷങ്ങൾ പങ്കുവെക്കാറുള്ളൂ. ലോകകപ്പ് ജേതാവായ താരം എന്നും ഗൗരവമേറിയ മനോഭാവം നിലനിർത്താൻ ഇഷ്ടപ്പെടുന്നത്. ക്രിക്കറ്റ് മൈതാനത്ത് പോലും താരം അപൂർവമായി മാത്രമേ ചിരിക്കാറുള്ളൂ.
എന്നിരുന്നാലും, അടുത്തിടെ അദ്ദേഹം ഒരു അഭിമുഖത്തിനിടെ ശ്രീശാന്തിനെ കളിയായി ട്രോളി ഒരു ലഘുവായ നർമ നിമിഷം പങ്കിട്ടു. ചോദ്യങ്ങളുടെ ഒരു പരമ്പരയിൽ താരത്തോട് തെറ്റായ ഉത്തരം നൽകാൻ ഗംഭീറിനോട് ആവശ്യപ്പെട്ടു. താൻ നേരിട്ടിട്ട് ഉള്ളതിൽ വെച്ച് ഏറ്റവും ബുദ്ധിമുട്ടേറിയ ബോളറുടെ പേര് പറയാനായിരുന്നു അദ്ദേഹം നേരിട്ട ഒരു ചോദ്യം.
താൻ നേരിട്ട ഏറ്റവും ബുദ്ധിമുട്ടേറിയ ബോളർ ശ്രീശാന്ത് ആണെന്ന് പറയുക വഴി അദ്ദേഹം തെറ്റായ ഉത്തരം പറഞ്ഞു. അതിന്റെ അർത്ഥം ശ്രീശാന്തിനെ നേരിടാൻ എളുപ്പം ആണെന്ന് തന്നെയാണ്. കൂടാതെ രോഹിത്തിനെയും ഗംഭീർ കളിയാക്കിയിരുന്നു. . താൻ കളിച്ചിട്ടുള്ളതിൽ വെച്ച് ഏറ്റവും ഫിറ്റസ്റ്റ് ക്രിക്കറ്റ് താരത്തിന്റെ പേര് പറയാനായിരുന്നു അദ്ദേഹം നേരിട്ട ഒരു ചോദ്യം. മറുപടിയായി, ഗൗതം ഗംഭീർ തന്റെ മുൻ സഹതാരം രോഹിത് ശർമ്മയെ മികച്ച ഫിറ്റുള്ള ക്രിക്കറ്റ് കളിക്കാരനുള്ള ‘തെറ്റായ ഉത്തരം’ ആയി തിരഞ്ഞെടുത്തു. നിലവിലെ ഇന്ത്യൻ ക്യാപ്റ്റൻ ലോകത്തിലെ ഏറ്റവും മികച്ച ബാറ്റ്സ്മാൻമാരിൽ ഒരാളാണ്.
ഗംഭീറും ശ്രീശാന്തും ലെജൻഡ്‌സ് ലീഗ് ക്രിക്കറ്റിന്റെ (എൽഎൽസി) 2023-ന്റെ ഭാഗമാണ്. ബുധനാഴ്ച സൂറത്തിലെ ലാലാഭായ് കോൺട്രാക്ടർ സ്റ്റേഡിയത്തിൽ ഇന്ത്യ ക്യാപിറ്റൽസും ഗുജറാത്ത് ജയന്റ്‌സും തമ്മിൽ നടന്ന എലിമിനേറ്റർ പോരാട്ടത്തിനിടെ ഇരുവരും വാക്ക് തർക്കത്തിൽ ഏർപ്പെട്ടു.
Read more
മത്സരത്തിന്റെ രണ്ടാം ഓവറിൽ ഡീപ് മിഡ് വിക്കറ്റിന് മുകളിൽ ഗംഭീർ ശ്രീശാന്തിനെ സിക്‌സറിന് ഗംഭീർ സിക്സിന് പറത്തി. അടുത്ത പന്തിൽ ഒരു ഫോറും അടിച്ചു. അടുത്ത പന്ത് അൽപ്പം വൈഡ് ആയിട്ടാണ് എറിഞ്ഞത്. ഗംഭീർ അത് നേരെ ഫീൽഡറിലേക്ക് അടിച്ചു. പിന്നാലെ ശ്രീശാന്ത് ഗംഭീറിനോട് എന്തോ പറഞ്ഞു. അത് ഇഷ്ടപെടാതിരുന്ന ഗംഭീർ തിരിച്ച് മറുപടി പറഞ്ഞതോടെയാണ് വിവാദം ചൂടുപിടിച്ചത്. എന്താണ് ഗംഭീറും ശ്രീശാന്തും തമ്മിൽ സംസാരിച്ചത് എന്നത് വ്യക്തമല്ല.