സഹതാരങ്ങളെ ബഹുദൂരം പിന്നിലാക്കി മെഡൽ നേടിയത് സൗത്തി , ഇത് വലിയ അംഗീകാരം

ന്യൂസിലൻഡ് പേസർ ടിം സൗത്തി വ്യാഴാഴ്ച സർ റിച്ചാർഡ് ഹാഡ്‌ലി മെഡൽ നേടി. ഒരു കലണ്ടർ വർഷത്തിലെ മികച്ച പ്രകടനത്തിന് രാജ്യം നൽകിയ ബഹുമതിയാണിത്. ഹോം,എവേ സീരിയസുകളിൽ താരം നടത്തിയ മികച്ച പ്രകടനത്തിനാണ് അവാർഡ് കിട്ടിയിരിക്കുന്നത്.

2022 ഇന്ത്യൻ പ്രീമിയർ ലീഗിൽ (ഐ‌പി‌എൽ) കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെ (കെ‌കെ‌ആർ) പ്രതിനിധീകരിക്കുന്ന 33 കാരനായ സൗത്തി, 2021 സീസണിന് ശേഷം സ്വദേശത്തും വിദേശത്തും എല്ലാ ഫോർമാറ്റിലും തകർപ്പൻ പ്രകടനമാണ് പുറത്തെടുത്തത്. ടീമിന്റെ പല വിജയങ്ങളിലും താരം വഹിച്ച പങ്ക് അതിനിർണായകമായിരുന്നു. സഹ താരം കെയ്ൻ വില്യംസൺ 4 തവണ മെഡൽ നേടിയിട്ടുണ്ട്.

ബൗളിംഗ്‌ ഓൾ റൗണ്ടർ എന്ന നിലയിൽ രാജ്യത്തിനായി ഒരുപാട് മികച്ച പ്രകടനങ്ങൾ നടത്തിയിട്ടുള്ള സർ റിച്ചാർഡ് ടെസ്റ്റിലും ഏകദിനത്തിലുമായി 200 മത്സരങ്ങൾ കളിച്ചിട്ടുണ്ട്.