സച്ചിനെ മറികടന്ന് സൗമ്യ സര്‍ക്കാര്‍, തകര്‍ന്നത് 14 വര്‍ഷം പഴക്കമുള്ള റെക്കോഡ്

ബംഗ്ലാദേശും ന്യൂസിലന്‍ഡും തമ്മിലുള്ള രണ്ടാം ഏകദിനത്തില്‍ ആതിഥേയരായ ബംഗ്ലാദേശിന് ഏഴ് വിക്കറ്റിന്റെ തോല്‍വി. ആദ്യം ബാറ്റ് ചെയ്ത സന്ദര്‍ശകര്‍ മുന്നോട്ടുവെച്ച 292 റണ്‍സ് വിജയലക്ഷ്യം ന്യൂസിലന്‍ഡ് 46.2 ഓവറില്‍ മൂന്ന് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി മറികടന്നു.

തോറ്റെങ്കിലും 22 ഫോറും രണ്ട് സിക്സും സഹിതം 169 (151) നേടിയ സൗമ്യ സര്‍ക്കാര്‍ ബംഗ്ലാദേശ് നിരയില്‍ തിളങ്ങി. ഈ നേട്ടത്തോടെ സച്ചിന്‍ ടെണ്ടുല്‍ക്കറുടെ 14 വര്‍ഷം പഴക്കമുള്ള റെക്കോര്‍ഡ് താരം തകര്‍ത്തു.

ന്യൂസിലന്‍ഡിലെ ഒരു ഏഷ്യന്‍ കളിക്കാരന്റെ ഏകദിനത്തിലെ ഏറ്റവും മികച്ച പ്രകടനമാണിത്. 2009ല്‍ ക്രൈസ്റ്റ് ചര്‍ച്ചില്‍ കിവീസിനെതിരെ സച്ചിന്‍ പുറത്താകാതെ 163 റണ്‍സ് നേടിയതായിരുന്നു ഇതുവരെയുള്ള ഒരു ഏഷ്യന്‍ കളിക്കാരന്റെ ന്യൂസിലന്‍ഡിലെ മികച്ച പ്രകടനം. ഇതാണ് ഇപ്പോള്‍ ബംഗ്ലാദേശ് താരം മറികടന്നിരിക്കുന്നത്.

Read more

രണ്ടാം ഏകദിനത്തിലെ തോല്‍വിയോടെ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ ന്യൂസിലന്‍ഡ് 2-0ന് മുന്നിലെത്തിയപ്പോള്‍ ബംഗ്ലാദേശിന് പരമ്പര നഷ്ടമായി. ആദ്യ മത്സരത്തില്‍ ഡിഎല്‍എസ് രീതിയിലൂടെ കിവീസ് 44 റണ്‍സിന് ജയിച്ചിരുന്നു.