ക്ഷമിക്കണം പൊള്ളാർഡ് ഈ വര്ഷം ഞങ്ങൾക്ക് കിരീടം വേണം, മുംബൈ ഒഴിവാക്കിയ ലിസ്റ്റിൽ പ്രമുഖരും; ജഡേജയുടെ കാര്യത്തിലും തീരുമാനം

മുംബൈ ഇന്ത്യൻസ് (എംഐ) ഐപിഎൽ 2023-ൽ ദീർഘനാളായി സേവനമനുഷ്ഠിച്ച കീറോൺ പൊള്ളാർഡിനെ പുറത്താക്കാൻ തീരുമാനിച്ചു. പരിചയസമ്പന്നനായ ഓൾറൗണ്ടർ ഐപിഎൽ 2010 മുതൽ മുംബൈയ്ക്കുവേണ്ടി കളിക്കുകയായിരുന്നു. എന്തിരുന്നാലും ഇപ്പോൾ പുറത്തുവരുന്ന റിപോർട്ടുകൾ പ്രകാരം അന്താരാഷ്ട്ര ക്രിക്കറ്റിൽ അത്ര സജീവമല്ലാത്ത താരത്തെ പുറത്താക്കൻ മുംബൈ തീരുമാനിച്ച് ഇരിക്കുക ആയിരുന്നു.

ഇന്ത്യൻ പ്രീമിയർ ലീഗ് ചരിത്രത്തിലെ ഏറ്റവും വിജയകരമായ ഫ്രാഞ്ചൈസിയായ മുംബൈ ഇന്ത്യൻസിന് മറക്കാൻ ആഗ്രഹിക്കുന്ന സീസണായിരുന്നു കഴിഞ്ഞ വര്ഷം ഉണ്ടായിരുന്നത് . പോയിന്റ് പട്ടികയിൽ കഴിഞ്ഞ സീസണിൽ 10 ആം സ്ഥാനത്ത് ഫിനിഷ് ചെയ്ത മുംബൈ ഈ വര്ഷം മികച്ച പോരാട്ടമാണ് പ്രതീക്ഷിക്കുന്നത്.

മുംബൈ ആകെ 10 കളിക്കാരെ നിലനിർത്തുകയും 5 കളിക്കാരെ വിട്ടയക്കുകയും ചെയ്തു. Zee 24 Taas അനുസരിച്ച്, രോഹിത് ശർമ്മ, ഡെവാൾഡ് ബ്രൂയിസ്, ഇഷാൻ കിഷൻ, സൂര്യകുമാർ യാദവ്, ഡാനിയൽ സാംസ്, ടിം ഡേവിഡ്, ജോഫ്ര ആർച്ചർ, ജസ്പ്രീത് ബുംറ, ട്രിസ്റ്റൻ സ്റ്റബ്സ്, തിലക് വർമ്മ എന്നിവരെ നിലനിർത്തിയിട്ടുണ്ട്.

ഫാബിയൻ അലൻ, കീറോൺ പൊള്ളാർഡ്, ടൈമൽ മിൽസ്, മായങ്ക് മാർക്കണ്ഡെ, ഹൃത്വിക് ഷൗക്കിൻ എന്നിവരെയാണ് മുംബൈ വിട്ടയച്ചത്. ഓപ്പൺ ലേലത്തിൽ മുംബൈ പൊള്ളാർഡിനെ ടീമിൽ എടുക്കുമോ എന്നുള്ള കാര്യം ഇനി കണ്ടറിയണം.

അതെ സമയം ഏവരും കാത്തിരുന്ന ജഡേജയുടെ കാര്യത്തിൽ തീരുമാനമായി. ജഡേജയെ ചെന്നൈ ടീമിൽ നിലനിർത്തും.എന്നതാണ് പുറത്തുവരുന്ന റിപോർട്ടുകൾ കാണിച്ചുതരുന്നത്.