ഇന്ത്യൻ താരങ്ങൾക്കെതിരെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ഓൾറൗണ്ടർ രവീന്ദ്ര ജഡേജയുടെ ഭാര്യയും ഗുജറാത്ത് വിദ്യാഭ്യാസ മന്ത്രിയുമായ റിവാബ ജഡേജ. വിദേശ പര്യടനങ്ങൾക്ക് പോകുന്ന ഇന്ത്യൻ താരങ്ങൾ അവിടെ മോശമായ പ്രവർത്തികളിൽ ഏർപ്പെടാറുണ്ടെന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് റിവാബ.
‘ഇന്ത്യയുടെ വിദേശ പര്യടനങ്ങൾക്ക് വേണ്ടി ലണ്ടനിലും ദുബായിലും ഓസ്ട്രേലിയയിലുമെല്ലാം ജഡേജ പോയിട്ടുണ്ട്. പലതരം സ്ഥലങ്ങളില്‍ എത്തിപ്പെട്ടിട്ടുണ്ടെങ്കിലും ആസക്തികളിലേക്കോ മോശപ്പെട്ട പ്രവൃത്തികളിലേക്കോ ജഡേജ തിരിഞ്ഞിട്ടില്ല. എന്നാൽ മറ്റുതാരങ്ങള്‍ അങ്ങനെയല്ല. അവരിൽ ചിലർ സദാചാര വിരുദ്ധമായ പല പ്രവര്‍ത്തികളിലും ഏര്‍പ്പെട്ടിട്ടുണ്ടെന്നും അതേസമയം ജഡേജ അതില്‍ നിന്നെല്ലാം ഒഴിഞ്ഞ് നില്‍ക്കുകയാണ് ചെയ്തിരുന്നത്. അത് അദ്ദേഹത്തിനുള്ളിലെ ഉത്തരവാദിത്തബോധം കൊണ്ടാണ്’, റിവാബ തുറന്നടിച്ചു.
Read more
ആരൊക്കെയാണ് മോശം പ്രവൃത്തികൾ ചെയ്തതെന്നോ എന്താണ് മോശം പ്രവര്‍ത്തിയെന്നോ റിവാബ വെളിപ്പെടുത്തിയതുമില്ല. എന്തായാലും റിവാബയുടെ വെളിപ്പെടുത്തൽ വലിയ വിവാദത്തിനാണ് തിരികൊളുത്തിയിരിക്കുന്നത്.







