അവന്‍ മടങ്ങി വരുന്നു; ആവേശത്തേരില്‍ ക്രിക്കറ്റ് ആരാധകര്‍

ലോക കപ്പ് മത്സരത്തില്‍ പരിക്കേറ്റ് ടീമില്‍ നിന്ന് പുറത്തായ ശിഖര്‍ ധവാന്‍ പരിക്കില്‍ നിന്നും പൂര്‍ണമായും മോചിതനായി. വെസ്റ്റിന്‍ഡീസ് പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമിനെ ഇന്ന് പ്രഖ്യാപിക്കാനിരിക്കെയാണ് ആരാധകരെ സന്തോഷത്തിലാക്കി പുതിയ റിപ്പോര്‍ട്ട് പുറത്തു വരുന്നത്. റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് ധവാന്‍ വിന്‍ഡീസ് പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമുകളിലുണ്ടാകുമെന്നാണ് അറിയുന്നത്.

ലോക കപ്പ് മത്സരത്തില്‍ ഓസ്‌ട്രേലിയക്കെതിരെ ബാറ്റ് ചെയ്യുന്നതിനിടെയാണ് ധവാനിന് കൈവിരലിന് പരിക്കേറ്റത്. എല്ലിന് പൊട്ടലുണ്ടെന്ന് തെളിഞ്ഞതിനെ തുടര്‍ന്ന് മൂന്നു ആഴ്ച്ചത്തെ വിശ്രമമാണ് ധവാന് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചിരുന്നത്. അതിനാല്‍ ബാക്കിയുള്ള ലോക കപ്പ് മത്സരങ്ങള്‍ ധവാന്‍ നഷ്ടപ്പെട്ടിരുന്നു.

Image result for shikhar-dhawan-fully-fit-and-available-for-selection-for-west-indies-series

മൂന്ന് വീതം ടി20, ഏകദിന മത്സരങ്ങള്‍ക്കു പുറമേ, ലോക ടെസ്റ്റ് സീരിസിന്റെ ഭാഗമായ 2 ടെസ്റ്റുകളും വിന്‍ഡീസ് പരമ്പരയില്‍ ഉണ്ടാകും. മൂന്നു ഫോര്‍മാറ്റ് മത്സരങ്ങള്‍ക്കും വ്യത്യസ്ത ടീമിനെയാകും പ്രഖ്യാപിക്കുക. അടുത്ത മാസം മൂന്നിനു ടി20യോടെയാണു പരമ്പരയ്ക്കു തുടക്കമാകുക.