എന്നേക്കാൾ മികച്ചത് അവനാണെന്ന് ഷമി അന്ന് പറഞ്ഞിരുന്നു, വെളിപ്പെടുത്തലുമായി പരിശീലകൻ

ഐപിഎൽ സീസണിൽ ലക്നൗ സൂപ്പർ ജയന്റ്സിനായി ഉജ്വല ബോളിങ് കാഴ്ചവയ്ക്കുന്ന ഇടംകയ്യൻ പേസർ മൊഹ്സീൻ ഖാൻ തന്നെക്കാർ മികച്ച ബോളർ ആണെന്ന് ഇന്ത്യൻ പേസർ മുഹമ്മദ് ഷമി ഒരിക്കൽ പറഞ്ഞിട്ടുണ്ടെന്നു മൊഹീസീന്റെ ബാല്യകാല പരിശീലകൻ.

ഈ പ്രീമിയർ ലീഗ് സീസണിലെ ഏറ്റവും മികച്ച കണ്ടെത്തൽ ആയിട്ടാണ് മൊഹീസീൻ അറിയപെടുന്നത്. ആവേശ ഖാൻ പരിക്കേറ്റ് പുറത്തായ സാഹചര്യത്തിലാണ് മൊഹീസീന്റെ വരവ്. ന്യൂ ബോളിലും ഡെത്ത് ബോളിലും ഒരുപോലെ മിടുക്കനാണ് താരം.

മൊഹീസീന്റെ ബാല്യകാല പരിശീലകൻ ബദ്റുദ്ദീൻ സിദ്ദിഖിയാണ് മൊഹ്സീനും മുഹമ്മദ് ഷമിയും കോവിഡ് കാലത്ത് ഒരുമിച്ചായിരുന്നു പരിശീലനം നടത്തിയ സമയത്തെ സന്ദർഭം വെളിപ്പെടുത്തിയത്

‘പരിശീലനത്തിനിടെ ഷമി മൊഹ്സീനോടു പറഞ്ഞു തന്നെക്കാൾ മികച്ച ബോളർ മൊഹ്സീൻ ആണ്, പക്ഷേ അൽപം കൂടി ഫോക്കസ് വേണമെന്ന്. ഷമിയിൽനിന്ന് എന്തൊക്കെ പഠിക്കാമോ അതൊക്കെ പഠിച്ചെടുക്കണമെന്നു ഞാൻ മൊഹ്സീനോടു പറഞ്ഞു.”

എന്തായാലും അതോടെ കാര്യങ്ങൾക്ക് ഒരുപാട് മാറ്റമുണ്ടായി പിന്നീട്.