2006-ൽ അബ്ദുൾ റസാഖിന്റെ മുന്നിൽ വെച്ച് താനുമായി ഉണ്ടായ ഒരു ചൂടേറിയ വാക്കുതർക്കം വെളിപ്പെടുത്തിയതിന് ശേഷം ഷാഹിദ് അഫ്രീദി ഇർഫാൻ പത്താനെതിരെ ആഞ്ഞടിച്ചു. ആ കഥ തെറ്റാണെന്ന് പറഞ്ഞ അഫ്രീദി റസാഖ് പോലും ഇർഫാന്റെ പരാമർശം തള്ളിക്കളഞ്ഞിരുന്നുവെന്നും അവകാശപ്പെട്ടു.
2006-ൽ ഇന്ത്യയുടെ പാകിസ്ഥാൻ പര്യടനത്തിനിടെ ലാഹോറിൽ നിന്ന് കറാച്ചിയിലേക്ക് യാത്ര ചെയ്യുന്നതിനിടെ ഉണ്ടായ സംഭവമാണ് ഇർഫാൻ വെളിപ്പെടുത്തിയത്. അഫ്രീദി വന്നപ്പോൾ മുടിയിൽ തലോടി തന്നെ ഒരു കുട്ടി എന്ന് വിളിച്ചു. അഫ്രീദിയുടെ പെരുമാറ്റത്തിൽ താൻ അസ്വസ്ഥനായെന്നും അബ്ദുൾ റസാഖിന്റെ മുന്നിൽ വെച്ച് അദ്ദേഹത്തെ ക്രൂരമായി പൊരിച്ചതായും മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം പങ്കുവെച്ചു.
“2006-ലെ പര്യടനത്തിനിടെ ഞങ്ങൾ കറാച്ചിയിൽ നിന്ന് ലാഹോറിലേക്ക് പറക്കുകയായിരുന്നു. രണ്ട് ടീമുകളും ഒരുമിച്ച് യാത്ര ചെയ്യുകയായിരുന്നു. അഫ്രീദി വന്ന് എന്റെ തലയിൽ കൈവെച്ച് എന്റെ മുടിയിൽ വിരലോടിച്ചു. ഞാൻ എങ്ങനെയിരിക്കുന്നെന്ന് അദ്ദേഹം എന്നോട് ചോദിച്ചു,” പത്താൻ ലല്ലന്റോപ്പിനോട് പറഞ്ഞിരുന്നു.
“അന്ന് അബ്ദുൾ റസാഖ് എന്നോടൊപ്പം ഇരിക്കുകയായിരുന്നു. ഇവിടെ എന്ത് തരം മാംസം ലഭ്യമാണ് എന്ന് ഞാൻ അദ്ദേഹത്തോട് ചോദിച്ചു. വ്യത്യസ്ത മൃഗങ്ങളുടെ മാംസം ലഭ്യമാണെന്ന് അദ്ദേഹം എന്നോട് പറഞ്ഞു. ഇതിനുശേഷം, നായ മാംസം ലഭ്യമാണോ എന്ന് ഞാൻ ചോദിച്ചു. എന്റെ വാക്കുകൾ കേട്ട് റസാഖ് അത്ഭുതപ്പെട്ടു, എന്റെ പ്രസ്താവനയ്ക്ക് പിന്നിലെ കാരണം എന്താണെന്ന് ചോദിച്ചു. ഞാൻ അഫ്രീദിയെ ചൂണ്ടി പറഞ്ഞു, അദ്ദേഹം നായ മാംസം കഴിച്ചിട്ടുണ്ട്, അതുകൊണ്ടാണ് അദ്ദേഹം അങ്ങനെ കുരയ്ക്കുന്നത്,” പത്താൻ കൂട്ടിച്ചേർത്തു.
Read more
ഈ വെളിപ്പെടുത്തലിൽ ഇർഫാനെ രൂക്ഷമായി വിമർശിച്ച അഫ്രീദി, പുറകിൽ നിന്ന് സംസാരിക്കാൻ എളുപ്പമാണെന്നും, നേരിട്ട് വന്ന് തന്നോട് സംസാരിക്കാനും താരത്തെ വെല്ലുവിളിച്ചു. “മുഖാമുഖം സംസാരിക്കാൻ കഴിയുന്ന ആളുകൾ വരുന്നത് ഞാൻ ഇഷ്ടപെടുന്നു. ആർക്കും പിന്നിൽ നിന്ന് സംസാരിക്കാൻ കഴിയും, പക്ഷേ എന്റെ മുന്നിൽ നിന്ന് സംസാരിക്കാൻ കഴിയുന്നവരെ മാത്രമേ ഞാൻ നേരിടാൻ ഇഷ്ടപ്പെടുന്നുള്ളൂ. അത് കാര്യങ്ങൾ കൂടുതൽ രസകരമാക്കും. എനിക്ക് കൃത്യമായ മറുപടി നൽകാനും കഴിയും,” പാകിസ്ഥാൻ ടിവി ചാനലായ സമ ടിവിയിൽ അഫ്രീദി പറഞ്ഞു.







