ഇന്ത്യ-പാകിസ്ഥാൻ ക്രിക്കറ്റ് മത്സരത്തെ ഇനി തുല്യരുടെ പോരാട്ടമായി വിശേഷിപ്പിക്കരുതെന്ന ഇന്ത്യൻ നായകൻ സൂര്യകുമാർ യാദവിന്റെ പരാമർശത്തോട് പ്രതികരിച്ച് പാക് പേസർ ഷഹീൻ അഫ്രീദി. ഇന്ത്യ ഇതുവരെ ഫൈനലിൽ എത്തിയില്ലല്ലോ എന്നും സൂര്യകുമാർ പറയാനുള്ളത് പറയട്ടെയെന്നും ഷഹീൻ പറഞ്ഞു.
സൂര്യകുമാർ പറയാനുള്ളത് പറയട്ടെ. അവൻ ഇതുവരെ ഫൈനലിൽ എത്തിയിട്ടില്ല. ഞങ്ങളും എത്തിയിട്ടില്ല. സമയം വരുമ്പോൾ കാണാം. ജയിക്കുക എന്നതാണ് ഞങ്ങളുടെ ജോലി. ഏഷ്യാ കപ്പ് നേടാനാണ് ഞങ്ങൾ വന്നിരിക്കുന്നത്. അതിനായി പരമാവധി ശ്രമിക്കും- ഷഹീൻ അഫ്രീദി പറഞ്ഞു.
” എന്റെ അഭിപ്രായത്തിൽ, രണ്ട് ടീമുകൾ 15-20 മത്സരങ്ങൾ കളിക്കുകയും [നേർക്കുനേർ] അത് 7-7 അല്ലെങ്കിൽ 8-7 ആണെങ്കിൽ, അതിനെ റൈവൽറി എന്ന് വിളിക്കാം. പക്ഷേ 13-0, 10- 1 എന്നി കണക്കുകൾ ആണെങ്കിൽ അത് റൈവൽറി എന്ന് എങ്ങനെ വന്നു എനിക്കറിയില്ല. പക്ഷേ ഇന്ന് ഞങ്ങൾ അവരെക്കാൾ മികച്ച ക്രിക്കറ്റ് കളിച്ചു” എന്നായിരുന്നു ഞായറാഴ്ച പാകിസ്ഥാനെ തോൽപ്പിച്ച ശേഷം സൂര്യകുമാർ യാദവ് പറഞ്ഞത്.
Read more
അതേസമയം ബാറ്റിംഗിൽ നൽകുന്ന നിര്‍ണായക സംഭാവനകളെക്കുറിച്ചും ഷഹീൻ പ്രതികരിച്ചു. എപ്പോൾ അവസരം കിട്ടിയാലും ജോലി ഭംഗിയായി ചെയ്യുക എന്നതാണ് പ്രധാനം. ബാറ്റിങ്, ഫീൽഡിങ്, ബൗളിങ്, എന്തുമാകട്ടെ, ഞാൻ എൻ്റെ 100% നൽകും. അത് സ്വാഭാവികമാണ്. ഞാൻ കളിക്കുമ്പോഴെല്ലാം നൂറുശതമാനം നൽകാൻ ശ്രമിക്കുന്നു. എനിക്ക് അസുഖമോ പരിക്കോ എന്തുണ്ടെങ്കിലും അത് പുറത്ത് കാണിക്കില്ല. അതിനാൽ ടീമിൻ്റെ മനോവീര്യം ഉയർത്തുകയും ഊർജ്ജസ്വലതയോടെ ക്രിക്കറ്റ് കളിക്കുകയും ചെയ്യുക എന്നതാണ് എൻ്റെ ജോലി- ഷഹീൻ കൂട്ടിച്ചേർത്തു.







