അവനെ കണ്ടിട്ട് പ്ലേ സ്കൂളിൽ പഠിക്കുന്നത് പോലെയാണ് എനിക്ക് തോന്നിയത്, ഇന്ത്യൻ താരത്തെ കുറിച്ച് മാത്യു ഹെയ്‌ഡൻ

ഇന്ത്യൻ ക്രിക്കറ്റിന്റെ ജാതകം മാറ്റിയ ഇന്ത്യൻ പ്രീമിയർ ലീഗ് സ്ഥാപിതമായിട്ട് 15 വർഷം തികഞ്ഞിരിക്കുന്നു . 2008-ൽ ആരംഭിച്ചത് മുതൽ പ്രതീക്ഷിച്ചതും അപ്രതീക്ഷിതവുമായ ഒരുപാട് സംഭവങ്ങൾക്ക് നാം സാക്ഷ്യം വഹിച്ചിട്ടുണ്ട്. പേരും പെരുമയുമായി വന്ന പല താരങ്ങളും ഫ്ലോപ്പ് ആയതും,ഒരു പ്രതീക്ഷയും ഇല്ലാതെ വന്നവർ നിറഞ്ഞാടിയതും ഉൾപ്പടെ ഒരുപാട് സംഭവങ്ങൾ. ലീഗിലെ ഏറ്റവും മികച്ച റാൻഡ് ടീമുകളായ മുംബൈ ഇന്ത്യൻസ് അഞ്ച് തവണ കിരീടം നേടിയപ്പോൾ, ചെന്നൈ സൂപ്പർ കിംഗ്സ് അവരുടെ ക്യാബിനറ്റിൽ നാല് ഐപിഎൽ ട്രോഫികൾ ഉണ്ട്.

ഇപ്പോൾ വിവിധ രാജയങ്ങൾക്ക് വേണ്ടി കളിക്കുന്ന പല താരങ്ങളും ശത്രുത വിട്ട് നല്ല് കൂട്ടുകാരായതും ഈ ലീഗിന്റെ മനോഹാരിതയാണ്. ഇപ്പോഴിതാ അത്തരത്തിൽ തമാശ നിറഞ്ഞ സൗഹൃദത്തിന്റെ കഥ പറയുകയാണ് മാത്യു ഹൈഡനും, ഹസ്സിയും.

” അന്ന് ഓസ്‌ട്രേലിയയിൽ ഇന്ത്യ പര്യടനം നടത്തുകയായിരുന്നു. ഞാൻ പുറത്തായ സമയത്ത് അന്ന് ഇന്ത്യൻ ടീമിലെ പന്ത്രണ്ടാമനായ പാർഥിവ് പട്ടേൽ  എന്നെ സ്‌ളേഡ്ജ് ചെയ്തു. ഇവൻ ഏതാണ്? പ്ലേ സ്കൂളിൽ നിന്നാണോ വരുന്നത്? എന്നതാണ് അവന്റെ പൊക്കം കണ്ട് എനിക്ക് തോന്നിയത്. അടുത്ത് വന്ന് അമിതാഘോഷം നടത്തിയ പാർഥിവ് എന്തോ പറഞ്ഞു. എനിക്ക് നല്ല ദേഷ്യം വന്നു, ഡ്രസിങ് റൂമിൽ പോയി വാക്കേറ്റം നടത്താൻ ഞാൻ ശ്രമിച്ചു. പിന്നെ ഞാൻ കണ്ട്രോൾ ചെയ്ത് പിടിച്ചുനിന്നു.”

” പക്ഷെ പ്രീമിയർ ലീഗ് വന്നതോടെ ഞങ്ങൾ നല്ല സുഹൃത്തുക്കൾ ആയി. എന്റെ ഓപ്പണിങ് പാർട്ണറായ പാർഥിവ് ഞാൻ ഉദ്ദേശിക്കുന്നത് മനസിലാക്കിയെടുക്കാൻ കഴിവുള്ള താരമാണ്.” ഹൈഡൻ പറഞ്ഞു നിർത്തി.

” ഇന്ത്യൻ താരങ്ങൾ ആയിട്ടുള്ള സൗഹൃദം വളരാൻ കാരണം പ്രീമിയർ ലീഗാണ് എന്ന് തോന്നിയിട്ടുണ്ട്. അവരെ ഒരുപാട് മനസിലാക്കാൻ സാധിച്ചു.” വീഡിയോ ഷോയിൽ ഹൈഡനോട് പറഞ്ഞു.