തിരിച്ചടികളുടെ കാലത്തിന് ഗുഡ്ബൈ പറയാൻ മുംബൈ, രക്ഷകൻ മലിംഗ തിരിച്ചുവരുന്നു പുതിയ ചില കളികൾ കാണാനും ചില കളികൾ കാണിച്ച് പഠിപ്പിക്കാനും

ശ്രീലങ്കൻ ഇതിഹാസം ലസിത് മലിംഗ ഐപിഎൽ 2024 ന് മുന്നോടിയായി മുംബൈ ഇന്ത്യൻസിന്റെ പരിശീലക സംഘത്തിലേക്ക് മടങ്ങിയെത്തി. 2021 വരെ മുംബൈ ടീമിന് വേണ്ടി കളിച്ച മലിംഗ ടീമിനെ അവരുടെ കിരീട നേട്ടങ്ങളിൽ എല്ലാം സഹായിച്ചിട്ടുണ്ട്. 39 കാരനായ അദ്ദേഹം കഴിഞ്ഞ വർഷം രാജസ്ഥാൻ റോയൽസിന്റെ ബാക്ക്റൂം സ്റ്റാഫിന്റെ ഭാഗമായിരുന്നു .എന്നാൽ ഈ നാളുകളിലെ മോശം പ്രകടനത്തിന് ശേഷം ഷെയ്ൻ ബോണ്ടിന് പകരക്കാരനായി മലിംഗ വാങ്കഡെയിലേക്ക് മടങ്ങിയെത്തുക ആയിരുന്നു.

മലിംഗ മുമ്പ് 2018 ൽ മുംബൈ ഇന്ത്യൻസിന്റെ മെന്ററായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. പിന്നീട് ആക്രമണത്തിൽ പങ്കാളിയായ ജസ്പ്രീത് ബുംറയുടെ കൂടെ താരമെന്ന നിലയിൽ തന്നെ 2019 ഐപിഎൽ കിരീടം നേടാൻ അവരെ സഹായിച്ചു. എംഐ ടീമിനൊപ്പം നാല് ഐപിഎൽ കിരീടങ്ങളും ഒരു ചാമ്പ്യൻസ് ലീഗ് ടി20യും ശ്രീലങ്കൻ നേടിയിട്ടുണ്ട്.

ആകെ 139 മത്സരങ്ങളിൽ മുംബൈക്ക് വേണ്ടി കളിച്ച മലിംഗ 7.12 ഇക്കോണമി റേറ്റിൽ 195 വിക്കറ്റുകൾ വീഴ്ത്തി. 2021ൽ വിരമിച്ച ശേഷം ലസിത് മലിംഗ കുമാർ സംഗക്കാരയ്‌ക്കൊപ്പം രാജസ്ഥാൻ റോയൽസിൽ ചേർന്നു. ആദ്യ വർഷത്തിൽ തന്നെ ആർആർ ഫൈനലിലെത്തി. രണ്ടാം സീസണിൽ അവർ പ്ലേ ഓഫിൽ വീഴുന്ന കാഴ്ചയാണ് കണ്ടത്. കുൽദീപ് സെന്നിന്റെയും പ്രസീദിന്റെയും കഴിവുകൾ വികസിപ്പിക്കുന്നതിലും മലിംഗ നല്ല പങ്കുവഹിച്ച .

9 വർഷം എംഐയുടെ ബൗളിംഗ് കോച്ചായി സേവനമനുഷ്ഠിച്ച ഷെയ്ൻ ബോണ്ടിന് പകരമാണ് മലിംഗ എത്തുന്നത്. മുൻ ന്യൂസിലൻഡ് പേസർ ബോണ്ട് 2015 ൽ മുംബൈയിൽ ചേർന്നു, രോഹിത് ശർമ്മയ്ക്കും മഹേല ജയവർധനയ്ക്കുമൊപ്പം ടീമിന്റെ വിജയങ്ങളിൽ പ്രധാന പങ്ക് വഹിച്ചു. ജോഫ്ര ആർച്ചറും ജസ്പ്രീത് ബുംറയും അവരുടെ റാങ്കിലുള്ളതിനാൽ, അവരിൽ നിന്ന് ഏറ്റവും മികച്ചത് പുറത്തെടുക്കാൻ മലിംഗയ്ക്ക് കഴിയുമെന്ന് എംഐ പ്രതീക്ഷിക്കുന്നു.