ടി-20 ലോകകപ്പിൽ ഇന്ത്യക്കായി മികച്ച പ്രകടനം നടത്തി പ്ലയെർ ഓഫ് ദി ടൂർണമെന്റ് പുരസ്കാരം നേടിയ താരമാണ് സഞ്ജു സാംസൺ. നിർണായകമായ അവസാനമത്തെ മൂന്നു മത്സരങ്ങളിലും സഞ്ജു ടീമിനായി തന്റെ ഉത്തരവാദിത്വം മികച്ച രീതിയിൽ നിറവേറ്റി.
ഇപ്പോഴിതാ സഞ്ജു സാംസണെ പ്രശംസിച്ച് ഇന്ത്യയുടെ മുൻ പരിശീലകൻ രാഹുൽ ദ്രാവിഡ്. ഇന്ത്യയ്ക്ക് വേണ്ടി പ്രധാനപ്പെട്ട മത്സരങ്ങളിൽ സഞ്ജു മികച്ച പ്രകടനം നടത്തിയതിൽ താൻ സന്തോഷവാനാണെന്നാണ് ദ്രാവിഡ് പറഞ്ഞത്. ഇന്ത്യൻ ടീമിന് അകത്തും പുറത്തുമാണ് ഉണ്ടായിരുന്നതെന്നും ചില സമയങ്ങളിൽ സഞ്ജു ബുദ്ധിമുട്ടുകൾ നേരിടേണ്ടി വന്നിരുന്നുവെന്നും ദ്രാവിഡ് അഭിപ്രായപ്പെട്ടു.
Read more
‘അവസാന മൂന്ന് മത്സരങ്ങളിൽ സഞ്ജു തന്റെ പ്രകടനങ്ങൾ കൊണ്ടുവന്നതിൽ കാണാൻ കഴിഞ്ഞതിൽ എനിക്ക് വളരെ സന്തോഷമുണ്ട്. പ്രത്യേകിച്ചും ഇന്ത്യയ്ക്ക് വേണ്ടി വളരെ പ്രധാനപ്പെട്ട മത്സരങ്ങളിൽ സഞ്ജു മികച്ച പ്രകടനം നടത്തി. വളരെക്കാലമായി സഞ്ജു ടീമിന് അകത്തും പുറത്തുമാണ് ഉള്ളത്. അവന് ചില സമയങ്ങളിൽ ബുദ്ധിമുട്ടുകൾ നേരിടേണ്ടി വന്നിട്ടുണ്ട്. അവനെ പോലൊരാൾ കഠിനാധ്വാനം ചെയ്യുന്നത് കാണുന്നത് വളരെ സന്തോഷകരമാണ്’, സ്റ്റാർ സ്പോർട്സിലൂടെ രാഹുൽ ദ്രാവിഡ് പറഞ്ഞു.







