ഇപ്പോൾ നടക്കുന്ന ഐപിഎലിൽ മികച്ച തുടക്കം ലഭിക്കാത്ത ടീമുകളിൽ ഒന്നാണ് ചെന്നൈ സൂപ്പർ കിങ്സ്. ദയനീയ പ്രകടനം തുടരുന്ന ചെന്നൈ സൂപ്പർ കിംഗ്സിൽ അസ്വാരസ്യങ്ങൾ പുകയുന്നു. ആറ് മത്സരങ്ങളിൽ നാലിലും തോറ്റ് പോയിന്റ് പട്ടികയിൽ ഏഴാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടതോടെ ടീമിനെ നയിക്കുന്ന ഋതുരാജ് ഗെയ്ക്വാദിനെതിരെ വിമർശനങ്ങൾ ശക്തമായി.
ഇപ്പോഴിതാ ഋതുരാജിനെ ക്യാപ്റ്റൻ സ്ഥാനത്ത് നിന്ന് മാറ്റി സഞ്ജു സാംസണെ നായകനാക്കണമെന്ന ആവശ്യവുമായി രംഗത്ത് എത്തിയിരിക്കുകയാണ് മുൻ സിഎസ്കെ താരം സുബ്രഹ്മണ്യം ബദ്രിനാഥ്. തന്റെ യൂട്യൂബ് ചാനലിലൂടെയാണ് ബദ്രിനാഥ് സിഎസ്കെ മാനേജ്മെന്റിന് ഈ നിർദ്ദേശം നൽകിയത്.
Read more
ഋതുരാജിന്റെ ബാറ്റിംഗിലെ സമ്മർദ്ദം കുറയ്ക്കാൻ സഞ്ജു സാംസണെ ക്യാപ്റ്റൻ സ്ഥാനത്തേക്ക് പരിഗണിക്കണം. ആരാധകർക്കും സമാനമായ അഭിപ്രായമാണുള്ളത്. പരിക്കിനെത്തുടർന്ന് പുറത്തിരിക്കുന്ന എം.എസ്. ധോണിയുടെ അഭാവം ചെന്നൈയെ വല്ലാതെ അലട്ടുന്നുണ്ട്. ഹൈദരാബാദിനെതിരായ മത്സരത്തിൽ ഫിനിഷ് ചെയ്യാൻ കഴിയാതെ പോയത് ധോണിയുടെ അഭാവം മൂലമാണെന്ന് ബദ്രിനാഥ് ചൂണ്ടിക്കാട്ടി. “എന്ത് ശാരീരിക ബുദ്ധിമുട്ടുകൾ ഉണ്ടെങ്കിലും ഡെത്ത് ഓവറുകളിൽ ധോണിയുടെ സേവനം സിഎസ്കെയ്ക്ക് അത്യാവശ്യമാണ്. 18-ാം ഓവറിൽ ധോണി ക്രീസിലുണ്ടെങ്കിൽ ഏതൊരു ബൗളറും സമ്മർദ്ദത്തിലാകും.” ബദ്രിനാഥ് പറഞ്ഞു.







