അമ്പയറെ പരിഹസിക്കാനാണ് സഞ്ജു അത് ചെയ്തത്; രൂക്ഷവിമര്‍ശനവുമായി വെട്ടോറി

ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരായി നടന്ന മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സ് നായകന്‍ സഞ്ജു സാംസണ്‍ എടുത്ത അനാവശ്യ റിവ്യൂവിനെ വിമര്‍ശിച്ച ന്യൂസിലാന്‍ഡ് മുന്‍ നായകന്‍ ഡാനിയേല്‍ വെട്ടോറി. അവിടെ അമ്പയറിന്റെ തീരുമാനം തിരുത്താനല്ല സഞ്ജു റിവ്യൂ എടുത്തതെന്നും അമ്പയറെ പരിഹസിക്കുകയായിരുന്നു സഞ്ജുവിന്റെ ലക്ഷ്യമെന്നും വെട്ടോറി വിമര്‍ശിച്ചു.

‘സഞ്ജു ഒരിക്കലും ആ ഒരു ബോളില്‍ റിവ്യൂ നല്‍കിയത് വിക്കറ്റ് നേടാനോ അല്ലെങ്കില്‍ ക്യാച്ചിനായൊ അല്ല. മറിച്ച് സഞ്ജു അവിടേ അമ്പയറെ പരിഹസിക്കുകയാണ് ചെയ്തത്. അമ്പയറുടെ തീരുമാനം തെറ്റിയെന്ന് കാണിക്കാനാണ് സഞ്ജു ശ്രമിച്ചത്. എന്റെ അഭിപ്രായത്തില്‍ ഭാവിയില്‍ വൈഡ് കോള്‍ അടക്കം റിവ്യൂവില്‍ കൂടി പുനഃപരിശോധിക്കാന്‍ അവസരം ലഭിക്കണം’ വെട്ടോറി പറഞ്ഞു.

കൊല്‍ക്കത്ത ഇന്നിംഗ്‌സിലെ പതിനെട്ടാം ഓവറിലായിരുന്നു സംഭവം. ബാറ്റ്സ്മാന്‍ സ്റ്റമ്പ്പിനും വെളിയില്‍ മൂവ് ചെയ്ത് കളിച്ചിട്ടും ഓണ്‍ ഫീല്‍ഡ് അമ്പയര്‍ വൈഡ് വിളിക്കുകയായിരുന്നു. വളരെ അധികം പ്രകോപിതനായ ക്യാപ്റ്റന്‍ സഞ്ജു ആ ബോളില്‍ ഡീആര്‍എസ് റിവ്യൂവിനായി മുന്നിട്ട് ഇറങ്ങി. വൈഡ് കോളില്‍ ഒരിക്കലും തന്നെ റിവ്യൂകള്‍ അനുവദിക്കില്ല എങ്കിലും സഞ്ജു ഇത് വിക്കറ്റ് എന്നുള്ള രീതിയിലാണ് റിവ്യൂ നല്‍കിയത്.

Read more

കൊല്‍ക്കത്തയ്ക്ക് ജയിക്കാന്‍ രണ്ടോവറില്‍ 17 റണ്‍സ് വേണമെന്ന നിലയില്‍ നില്‍ക്കവേയാണ് അമ്പയര്‍ അനാവശ്യമായ വൈഡ് വിളിച്ചത്. ഇത്തരം അമ്പയറിംഗ് പിഴവുകള്‍ കളി കൊല്‍ക്കത്തയുടെ കൈകളില്‍ എത്തിച്ചതായുള്ള വിമര്‍ശനം ശക്തമാണ്.