സഞ്ജു സാംസൺ അടുത്ത മത്സരത്തിൽ പുറത്തായേക്കും, ആ നറുക്ക് സഞ്ജുവിന് തന്നെ സിലക്ടർമാർ കൊടുക്കും: ആകാശ് ചോപ്ര

ടി-20 ലോകകപ്പ് നേടിയതിനു ശേഷമുള്ള ആദ്യ പരമ്പരയിൽ നാണംകെട്ട തോൽവി സ്വന്തമാക്കി ഇന്ത്യ. ഇന്ത്യക്കെതിരെ നാടകീയമായ ജയമായിരുന്നു അയർലൻഡ് സ്വന്തമാക്കിയത്. അവസാന പന്ത് വരെ പൊരുതിയെങ്കിലും ഒരു റൺസിന്റെ ജയം അയർലൻഡ് നേടുകയായിരുന്നു. തുടക്കം മുതലേ വിക്കറ്റുകൾ നഷ്ട്ടപ്പെട്ട ഇന്ത്യക്ക് തിലക് വർമ നേടിയ അർധസെഞ്ചുറി മാത്രമായിരുന്നു രക്ഷയായത്. 46 പന്തുകളിൽ നിന്ന് 55 റൺസായിരുന്നു താരത്തിന്റെ സമ്പാദ്യം.

ആദ്യം ബാറ്റ് വീശാനെത്തിയ ഇന്ത്യയ്ക്ക് തുടക്കത്തിൽ തന്നെ വിക്കറ്റുകൾ നഷ്ടമായിരുന്നു. നേരിട്ട ആദ്യ പന്തിൽ തന്നെ ഓപ്പണർമാരായ മലയാളി താരം സഞ്ജു സാംസനെയും, അഭിഷേക് ശര്മയെയും പൂജ്യത്തിനു നീലപ്പടയ്ക്ക് നഷ്ടപ്പെട്ടിരുന്നു. വിക്കറ്റ് കീപ്പർ ബാറ്റർ ഇഷാൻ കിഷൻ 11 പന്തിൽ 12 റൺസും, നായകൻ ശ്രേയസ് അയ്യർ ഏഴ് പന്തിൽ പത്ത് റൺസുമാണ് നേടിയത്.

ഇപ്പോൾ അതിന് പിന്നാലെ മലയാളി താരം സഞ്ജു സാംസണിനെ ടീമിലെ സ്ഥാനത്തെക്കുറിച്ച് ആശങ്ക അറിയിച്ചിരിക്കുകയാണ് ഇന്ത്യൻ മുൻ താരം ആകാശ് ചോപ്ര. നിലവിലെ സാഹചര്യത്തിൽ ആരെയെങ്കിലും ടീമിൽ നിന്ന് പുറത്തിരുത്തേണ്ടി വന്നാൽ, നറുക്ക് സഞ്ജുവിനാകും വീഴുക എന്നാണ് ആകാശ് ചോപ്ര വ്യക്തമാക്കിയിരിക്കുന്നത്.

Read more

‘മലയാളി താരം സഞ്ജു സാംസണിന്റെ ഇന്ത്യൻ ടീമിലെ സ്ഥാനത്തെ കുറിച്ച് എനിക്ക് നല്ല ആശങ്കയുണ്ട്. ആരെയെങ്കിലും ടീമിൽ നിന്ന് പുറത്തിരുത്തേണ്ടി വന്നാൽ, നറുക്ക് സഞ്ജുവിനാകും വീഴുക സഞ്ജുവിനായിരിക്കും. സഞ്ജുവിന് മത്സരത്തിന് ഇടം ലഭിക്കണം എന്ന ഉള്ളതുകൊണ്ട് തന്നെ അവൻ അയർലൻഡിനെതിരെ റൺസ് കണ്ടെത്തണമെന്ന് ഞാൻ ആഗ്രഹിച്ചിരുന്നു’, ആകാശ് ചോപ്ര വ്യക്തമാക്കി.