വെടിക്കെട്ട് പ്രകടനവുമായി ടി 20 ലോകകപ്പ് ഇന്ത്യക്ക് നേടിക്കൊടുത്ത സഞ്ജുവിന്റെ അടുത്ത ലക്ഷ്യം 2026 ഐപിഎൽ കിരീടമാണ്. ചെന്നൈ സൂപ്പർ കിങ്സിലേക്ക് ചേക്കേറിയ താരം തന്റെ ആദ്യ സീസണിൽ തന്നെ ചെന്നൈക്ക് കപ്പ് നേടി കൊടുക്കും എന്ന പ്രതീക്ഷയിലാണ് ആരാധകർ. സാക്ഷാൽ എം എസ് ധോണിയോടൊപ്പം സഞ്ജു പാർട്ട്ണർഷിപ്പ് പടുത്തുയർത്തുന്നത് കാണാനാണ് ആരാധകർ ഒന്നടങ്കം കാത്തിരിക്കുന്നത്.
ഇപ്പോഴിതാ രാജസ്ഥാൻ റോയൽസിന്റെ നായകസ്ഥാനം ഏറ്റെടുത്തതിന് പിന്നാലെ മുൻ ക്യാപ്റ്റനും മലയാളി താരവുമായ സഞ്ജു സാംസണെ പ്രശംസിച്ചിരിക്കുകയാണ് റിയാൻ പരാഗ്. സഞ്ജുവിനെ മാറ്റുന്നതിനെ കുറിച്ച് റോയൽസ് ഒരിക്കൽ പോലും ചിന്തിച്ചിരുന്നില്ലെന്നാണ് ജയ്പൂരിൽ നടന്ന പ്രീ-സീസൺ വാർത്താ സമ്മേളനത്തിലാണ് പരാഗ് പറഞ്ഞത്.
Read more
‘മറ്റൊരാളെ കണ്ടെത്തി പകരം വയ്ക്കാന്‍ സാധിക്കുന്ന താരമേ അല്ല സഞ്ജു ഭയ്യ. സഞ്ജുവിൻറെ ബാറ്റിങ് പൊസിഷനില്‍ കളിക്കാനിറക്കുകയും ചെയ്യാം. നിങ്ങള്‍ക്ക് രോഹിത് ശര്‍മയ്ക്കും വിരാട് കോഹ്ലിക്കും പകരക്കാരെ കണ്ടെത്താൻ സാധിക്കുമോ? അതുപേലെയാണ് സഞ്ജു ഭയ്യയുടെ കാര്യവും. കാരണം അദ്ദേഹം അത്രയും മികച്ച താരമാണ്’, റിയാന്‍ പറഞ്ഞു.







