'സഞ്ജു സാംസൺ കാരണമാണ് ആ താരം ടീമിൽ നിന്ന് പടിയിറങ്ങിയത്': ആകാശ് ചോപ്ര

അടുത്ത വർഷം നടക്കാൻ പോകുന്ന ഐപിഎലിൽ രാജസ്ഥാൻ റോയൽസിൽ നിന്ന് സഞ്ജു സാംസൺ പടിയിറങ്ങും എന്ന അഭ്യൂഹങ്ങൾക്കിടയിൽ രംഗത്ത് എത്തിയിരിക്കുകയാണ് ആകാശ് ചോപ്ര.

ആകാശ് ചോപ്ര പറയുന്നത് ഇങ്ങനെ:

‘സഞ്ജു സാംസൺ എന്തിന് ടീം വിടണം? അവസാനത്തെ മെഗാ ലേലം നടന്നപ്പോൾ അവർ ജോസ് ബട്ട്‌ലറെ ഒഴിവാക്കി. യശസ്വി ജയ്സ്വാൾ വന്നതുകൊണ്ടും സഞ്ജുവിന് ഓപ്പൺ ചെയ്യാൻ ആഗ്രഹമുള്ളതുകൊണ്ടുമായിരിക്കാം അവർ ബട്ട്‌ലറെ ഒഴിവാക്കിയതെന്നാണ് എനിക്ക് തോന്നിയത്. സഞ്ജുവും രാജസ്ഥാൻ റോയൽസും വളരെ അടുത്ത ബന്ധത്തിലായിരുന്നു”

ആകാശ് ചോപ്ര തുടർന്നു:

Read more

‘അവർ നിലനിർത്തിയതോ ഒഴിവാക്കിയതോ ആയ കളിക്കാരുടെ കാര്യത്തിൽ സഞ്ജുവിന് വലിയൊരു പങ്കുണ്ടെന്നാണ് കരുതുന്നത്. വൈഭവ് സൂര്യവംശി വന്നിട്ടുണ്ട്. ടീമിൽ രണ്ട് ഓപ്പണർമാരുമുണ്ട്. കൂടാതെ ധ്രുവ് ജുറലിനെ ബാറ്റിംഗ് ഓർഡറിൽ മുകളിലേക്ക് കൊണ്ടുവരാനും ടീം ആഗ്രഹിക്കുന്നു. അതുകൊണ്ട് സഞ്ജു ടീം വിടാൻ ആഗ്രഹിക്കുന്നു. എന്നാൽ ഇവയെല്ലാം ഊഹാപോഹങ്ങൾ മാത്രമാണെന്നും അദ്ദേഹത്തിൻ്റെയും രാജസ്ഥാന്റെയും മനസ്സിൽ എന്താണെന്ന് അറിയില്ല” ആകാശ് ചോപ്ര പറഞ്ഞു.