സഞ്ജു സാംസണ് ഭയമാണ്, അവന്റെ നിൽപ്പ് കണ്ടാൽ അറിയാം പേടിച്ചാണ് കളിക്കുന്നതെന്ന്: കെ ശ്രീകാന്ത്

ഇപ്പോൾ നടക്കുന്ന ഐപിഎലിൽ ചെന്നൈ സൂപ്പർ കിങ്സിന് മോശമായ തുടക്കമാണ് ലഭിച്ചത്. രണ്ട് മത്സരങ്ങൾ കളിച്ച ടീം തങ്ങളുടെ ആദ്യ ജയം സ്വന്തമാക്കാൻ ഇത് വരെയായി സാധിച്ചിട്ടില്ല. എം എസ് ധോണിയുടെ അഭാവം ടീമിനെ നന്നായി ബാധിക്കുന്നു എന്നാണ് ആരാധകരുടെ വിലയിരുത്തൽ.

മലയാളി താരം സഞ്ജു സാംസണ് ടി 20 ലോകകപ്പിൽ നടത്തിയ അതേ വെടിക്കെട്ട് പ്രകടനം ചെന്നൈ സൂപ്പർ കിങ്സിൽ നടത്താൻ സാധിക്കുന്നില്ല. ഇപ്പോഴിതാ സഞ്ജു വളരെ പരിഭ്രമിച്ചാണ് കളിക്കുന്നതെന്നും അത് മാറ്റണമെന്നും പറഞ്ഞ് സംസാരിച്ചിരിക്കുകയാണ് മുൻ ഇന്ത്യൻ താരം കെ ശ്രീകാന്ത്.

‘സഞ്ജു സാംസണിനു എന്തു പറ്റിയെന്നു മനസ്സിലാവുന്നില്ല. ഇപ്പോഴും വളരെയധികം പരിഭ്രമിച്ചാണ് അദ്ദേഹം കാണപ്പെടുന്നത്. ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ജഴ്‌സി ധരിച്ചതു കൊണ്ടുള്ള സമ്മര്‍ദ്ദം കൊണ്ടാണോ എന്നൊന്നും അറിയില്ല. കാരണം എന്തു തന്നെയായാലും വളരെയധികം പരിഭ്രമം സഞ്ജുവില്‍ ഇത്തവണയും കണ്ടു. അക്കാര്യം വളരെ ക്ലിയറാണ്. അവസാന മല്‍സരത്തിലും ഇങ്ങനെ തന്നെ ആയിരുന്നു’ കെ ശ്രീകാന്ത് പറഞ്ഞു.