മലയാളി പവർ എന്താണെന്ന് ലോകത്തിന് മുൻപിൽ കാണിച്ച് സാക്ഷാൽ സഞ്ജു സാംസൺ. ഒരു സൈഡിൽ നിന്ന് വിക്കറ്റുകൾ വീഴുമ്പോൾ രക്ഷകനായി അവതരിച്ചിരുന്ന വിരാട് കൊഹ്‌ലിയെ ഓർമിപ്പിക്കുന്ന വിധം പ്രകടനം നടത്തി ഇന്ത്യയെ സെമിയിലേക്ക് പ്രവേശിപ്പിച്ചിരിക്കുകയാണ് സഞ്ജു സാംസൺ.
ഇപ്പോഴിതാ ആരാധക പിന്തുണയുടെ കാര്യത്തിൽ വിരാട് കോഹ്‌ലി, എം എസ് ധോണി, രോഹിത് ശർമ്മ എന്നിവർക്കൊപ്പമാണ് സഞ്ജുവിന്‍റെ സ്ഥാനമെന്ന് പറഞ്ഞിരിക്കുകയാണ് മുൻ ഇന്ത്യൻ താരം ദിനേശ് കാർത്തിക് . ടി20 ലോകകപ്പ് സെമിഫൈനലിൽ ഇംഗ്ലണ്ടിനെ നേരിടാനൊരുങ്ങുന്ന ടീം ഇന്ത്യയുടെ പശ്ചാത്തലത്തിൽ സ്കൈ സ്പോര്‍ട്സിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
Read more
വെസ്റ്റ് ഇൻഡീസിനെതിരായ നിർണായക സൂപ്പര്‍ 8 പോരാട്ടത്തില്‍ സഞ്ജു പുറത്തെടുത്ത തകർപ്പൻ പ്രകടനത്തെ കാർത്തിക് പ്രശംസിച്ചു. ഈഡൻ ഗാർഡൻസിൽ 196 റൺസ് പിന്തുടർന്ന ഇന്ത്യയ്ക്കായി 50 പന്തിൽ പുറത്താകാതെ 97* റൺസ് നേടിയ സഞ്ജുവിന്റെ ഇന്നിംഗ്‌സ് സഞ്ജുവിന്‍റെ കരിയറിലെ തന്നെ ഏറ്റവും മികച്ചതാണെന്ന് കാർത്തിക് വിശേഷിപ്പിച്ചു.







