'സഞ്ജുവിന്റേത് ക്രിക്കറ്റ് ബുക്കിലെ എല്ലാ ഷോട്ടുകളും തനിക്ക് വഴങ്ങുമെന്ന് തെളിയിക്കാനുള്ള ശ്രമം'

രാജസ്ഥാന്‍ റോയല്‍സ് നായകനും മലയാളി താരവുമായ സഞ്ജു സാംസണിന്റെ ബാറ്റിംഗിനെ വിലയിരുത്തി ന്യൂസിലാന്‍ഡ് മുന്‍ നായകന്‍ ഡാനിയല്‍ വെറ്റോറി. ക്രിക്കറ്റ് ബുക്കിലെ എല്ലാ ഷോട്ടുകളും തനിക്ക് വഴങ്ങുമെന്ന് തെളിയിക്കാനാണ് സഞ്ജു ശ്രമിക്കുന്നതെന്ന് വെറ്റോറി പറഞ്ഞു.

‘സഞ്ജുവിന് ഗെയിം വളരെ എളുപ്പമായി മാറിയിട്ടുണ്ടെന്നാണ് എനിക്കു തോന്നുന്നത്. അതുകൊണ്ടു തന്നെ ഞാന്‍ ഇന്നു വ്യത്യസ്തമായി എന്തെങ്കിലും ചെയ്യാന്‍ ശ്രമിക്കുമെന്ന മനോഭാവമാണ് താരത്തിനുള്ളത്.

‘ക്രിക്കറ്റ് ബുക്കിലെ എല്ലാ ഷോട്ടുകളും തനിക്കു കളിക്കാന്‍ കഴിയുമെന്ന് ഉറപ്പ് വരുത്തുന്നതിനായി സഞ്ജു പുതുതായി പലതിനും ശ്രമിക്കുകയാണ്. ഗ്രൗണ്ടില്‍ ഷോട്ടുകള്‍ പായിക്കുമ്പോള്‍ അദ്ദേഹം തന്റെ ഏറ്റവും മികച്ച ഫോമിലായിരിക്കും.’

‘സഞ്ജവിന്റെ ബാറ്റിംഗ് കാണുന്നത് വളരെയധികം സന്തോഷം നല്‍കുന്ന കാര്യമാണ്. അത്രയും നന്നായിട്ടാണ് താരം കളിക്കുന്നത്. എല്ലാം വളരെ എളുപ്പമാണന്നു നമുക്ക് തോന്നും. സഞ്ജു ഈ നിമിഷത്തിലല്ലെന്നും നമുക്കു തോന്നിപ്പോവും, അപ്പോള്‍ താരം ഔട്ടാവുകയും ചെയ്യും’ വെറ്റോറി നിരീക്ഷിച്ചു.