സഞ്ജു തന്നെയാണ് രാജസ്ഥാന്റെ പ്രശ്നങ്ങൾക്ക് കാരണം, പറയാതിരിക്കാൻ പറ്റില്ല; വെളിപ്പെടുത്തി ആകാശ് ചോപ്ര

ഹിമാചൽ പ്രദേശ് ക്രിക്കറ്റ് അസോസിയേഷനിൽ നടക്കാനിരിക്കുന്ന ഐപിഎൽ 2023 ലെ അവസാന ലീഗ് മത്സരത്തിൽ പഞ്ചാബ് കിംഗ്‌സിനെതിരെ (പിബികെഎസ്) രാജസ്ഥാൻ റോയൽസിന് ഓപ്പണറുമാരായ ജയ്‌സ്വാളും ജോസ് ബട്ട്ലറും ചേർന്ന് മികച്ച തുടക്കം നൽകണമെന്ന് ആകാശ് ചോപ്ര ആഗ്രഹിക്കുന്നു . രണ്ട് ടീമുകൾക്കും ജയം അതിനിർണായകമായ മത്സരത്തിൽ ആധികാരികമായി ജയിക്കുകയും മറ്റ് ടീമുകളുടെ ഫലം അനുകൂലം ആകുകയും ചെയ്താൽ മാത്രമേ ടീമിന് അടുത്ത റൗണ്ടിൽ എത്താൻ സാധിക്കു.

തന്റെ യൂട്യൂബ് ചാനലിൽ പങ്കിട്ട ഒരു വീഡിയോയിൽ ഗെയിം പ്രിവ്യൂ ചെയ്യുമ്പോൾ, ചോപ്ര സാംസൺ, യശസ്വി ജയ്‌സ്വാൾ, ജോസ് ബട്ട്‌ലർ എന്നിവരും അവരുടെ ഫോമിനെക്കുറിച്ചും പറഞ്ഞു.ചോപ്ര പറഞ്ഞത് ഇങ്ങനെ.

“യശസ്വി – ഒരു മികച്ച ഇന്നിംഗ്സ് കൂടി കളിക്കുക. ജോസ് ബട്ട്‌ലർ കഴിഞ്ഞ രണ്ടോ മൂന്നോ മത്സരങ്ങളിൽ തീർത്തും മോശമായിട്ടാണ് കളിച്ചത്. രണ്ട് തവണ പൂജ്യത്തിന് പുറത്തായി. അതിനാൽ യശസ്വിയും ബട്ട്‌ലറും റൺസ് സ്കോർ ചെയ്യണം.” സഞ്ജു സാംസൺ കുറച്ച് റൺസ് സ്കോർ ചെയ്യണം, കാരണം നിങ്ങൾക്ക് സ്ഥിരത ഇല്ല, നന്നായി സീസൺ തുടങ്ങിയിട്ട് മോശമായിട്ടാണ് നിങ്ങൾ അവസാനിപ്പിക്കുന്നത്.

റോയൽസ് ക്യാപ്റ്റനെ കുറിച്ച് സംസാരിച്ച ചോപ്ര, സഞ്ജു സാംസൺ എല്ലായ്‌പ്പോഴും കുറച്ച് റൺസ് നേടി ടൂർണമെന്റ് നന്നായി ആരംഭിച്ചിരുന്നുവെന്നും എന്നാൽ ടൂർണമെന്റ് പുരോഗമിക്കുമ്പോൾ അദ്ദേഹത്തിന്റെ ഫോം നഷ്ടപെടുന്നത് സ്ഥിരമായി കാണുന്ന കുഴപ്പം ആണെന്നും പറഞ്ഞു.

Read more

എന്തായാലും മത്സരത്തിൽ മികച്ച വിജയം നേടുകയും മുംബൈ, ബാംഗ്ലൂർ ടീമുകൾ തോൽക്കുകയും ചെയ്താൽ അടുത്ത റൗണ്ടിലേക്ക് രാജസ്ഥാന് കടക്കാം.