ഒരുപാട് പ്രതീക്ഷകൾ അവശേഷിപ്പിച്ച് രണ്ടക്കം കാണാതെ സഞ്ജു സാംസൺ പുറത്ത്. ഇംഗ്ലണ്ടിനെതിരായ രണ്ടാം ടി20 മത്സരത്തിൽ മുൻ സഹതാരമായ ജോഫ്ര അർച്ചറിന്റെ പന്തിൽ ബ്രൈഡൻ കാർസിന് ക്യാച്ച് നൽകിയാണ് സഞ്ജു പുറത്തായത്.
ഇംഗ്ലണ്ടിന്റെ 166 റൺസ് പിന്തുടർന്ന് ബാറ്റ് ചെയ്യുന്ന ഇന്ത്യക്ക് തുടക്കത്തിൽ തന്നെ രണ്ട് വിക്കറ്റുകൾ നഷ്ടമായി. സഞ്ജുവിനെ കൂടാതെ അഭിഷേക് ശർമ്മയുടെ വിക്കറ്റ് ആണ് ഇന്ത്യക്ക് നഷ്ട്ടമയത്. മാർക്ക് വുഡിന്റെ പന്തിൽ 12 റൺസിന് എൽബിഡബ്ള്യു ആയിരുന്നു അഭിഷേക്.
നിലവിൽ 91 പന്തിൽ 115 റൺസാണ് വിജയലക്ഷ്യം. ഇന്ത്യക്ക് വേണ്ടി ദ്രുവ് ജുറേലും തിലക് വർമ്മയുമാണ് ക്രീസിൽ. നേരത്തെ ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 20 ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 165 റൺസെടുത്തു. 45 റൺസെടുത്ത ക്യാപ്റ്റൻ ജോസ് ബട്ലറാണ് ഇംഗ്ലീഷ് നിരയിലെ ടോപ് സ്കോറർ. ബ്രൈഡൻ കാർസ് 31, ജാമി സ്മിത്ത് 22 എന്നിങ്ങനെ സ്കോർ ചെയ്തു. ഇന്ത്യയ്ക്കായി വരുൺ ചക്രവർത്തി, അക്സർ പട്ടേൽ എന്നിവർ രണ്ട് വീതം വിക്കറ്റ് വീഴ്ത്തി.