'പരിചയ സമ്പന്നനായ ഒരു താരം കളിക്കുന്നത് പോലെയാണ് സഞ്ജു ബാറ്റ് ചെയ്യുന്നത്'; സഞ്ജുവിനെ വാനോളം പുകഴ്ത്തി മുൻ ഇംഗ്ലണ്ട് താരം

ഐപിഎലിൽ ഇന്നലെ നടന്ന മത്സരത്തിൽ ഡൽഹി ക്യാപിറ്റൽസിനെതിരെ ചെന്നൈ സൂപ്പർ കിങ്സിന് 8 വിക്കറ്റ് ജയം. ഇതോടെ ചെന്നൈയുടെ പ്ലെഓഫ് സാധ്യതകൾ കൂടി. മലയാളി താരം സഞ്ജു സാംസന്റെ മികവിലാണ് ചെന്നൈക്ക് വിജയിക്കാൻ സാധിച്ചത്.

52 പന്തില്‍ 87 റണ്‍സെടുത്ത സഞ്ജു ഇന്നിങ്‌സില്‍ ആറുസിക്‌സും ഏഴ് ഫോറും നേടി. സഞ്ജുവിനൊപ്പം കാര്‍ത്തിക് ശര്‍മയും പോരാടി. 31 പന്തില്‍ കാര്‍ത്തിക് ശര്‍മ നേടിയത് 41 റണ്‍സ്. രണ്ടുസിക്‌സും നാലുഫോറും ഇന്നിങ്‌സിലുണ്ടായിരുന്നു. ഉര്‍വില്‍ പട്ടേലും രണ്ടു സിക്‌സുകളോടെ 17 റണ്‍സെടുത്തു.

ഇപ്പോഴിതാ സഞ്ജുവിന്റെ പ്രകടനം മികച്ചതാണെന്നും അതിലൂടെ തന്റെ മൂല്യം വര്‍ധിപ്പിക്കുകയാണ് അദ്ദേഹം ചെയ്യുന്നതെന്നും പറഞ്ഞ് രംഗത്ത് എത്തിയിരിക്കുകയാണ് മുന്‍ ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ഇയാന്‍ മോര്‍ഗന്‍.

പരിചയ സമ്പന്നനായ ഒരാള്‍ കളിക്കുന്നത് പോലെയാണ് സഞ്ജുവിന്റെ പ്രകടനം. യുവതാരം കാര്‍ത്തിക് ശര്‍മയെപ്പോലുള്ള താരങ്ങളെ ചേര്‍ത്തുനിര്‍ത്തി നടത്തുന്ന പോരാട്ടം മികച്ചതാണ്. ഈ രീതിയില്‍ കളിക്കാനാവുക എന്നത് പ്രധാനമാണ്’ മോർഗൻ പറഞ്ഞു.