ഐപിഎലിൽ ഇന്നലെ നടന്ന മത്സരത്തിൽ ഡൽഹി ക്യാപിറ്റൽസിനെതിരെ ലക്‌നൗ സൂപ്പർ ജയ്ൻറ്റ്സ് 6 വിക്കറ്റിന്റെ തോൽവി ഏറ്റുവാങ്ങിയിരുന്നു. മോശമായ ബാറ്റിംഗ് പ്രകടനം കാരണമാണ് ലക്‌നൗ തോറ്റത്. 142 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഡൽഹി, 17.1 ഓവറിൽ നാലു വിക്കറ്റ് നഷ്ടത്തിൽ വിജയത്തിലെത്തി. 47 പന്തിൽ 70 റണ്‍സുമായി പുറത്താകാതെനിന്ന യുവ താരം സമീർ റിസ്‍വിയാണു കളിയിലെ താരം. 4.3 ഓവറിൽ നാലിന് 26 റൺസെന്ന നിലയിൽനിന്നാണ് ഡൽഹിയെ യുവതാരം രക്ഷിച്ചെടുത്തത്.
തോല്‍വിക്കു പിന്നാലെ ലഖ്‌നൗ ഏകന സ്റ്റേഡിയത്തിൽനിന്നു പുറത്തുവന്ന ഒരു ദൃശ്യമാണ് ഇപ്പോൾ ആരാധകർക്കിടയിലെ ചർച്ചാ വിഷയം. ലക്നൗ ക്യാപ്റ്റൻ റിഷഭ് പന്തും പരിശീലകൻ ജസ്റ്റിൻ ലാംഗറും ടീം ഉടമ സഞ്ജീവ് ഗോയങ്കയുമായി നീണ്ട ചർച്ചയാണ് മത്സരത്തിനു ശേഷം നടത്തിയത്. ഗൗരവത്തോടെയാണ് മൂവരും സംസാരിക്കുന്നത്.
Read more
ആദ്യ മത്സരത്തിലെ തോൽവിയുടെ നിരാശയും പന്തിന്റെ മുഖത്ത് വ്യക്തമാണ്. മുൻപ് തുടർച്ചയായ തോൽവികളിൽ ലഖ്‌നൗ ക്യാപ്റ്റൻ കെ.എൽ. രാഹുലിനെ ഗോയങ്ക ഗ്രൗണ്ടിൽവച്ച് പരസ്യമായി ശകാരിച്ചിരുന്നു. അന്ന് വലിയ വിമർശനങ്ങളാണ് ഗോയങ്കയ്ക്കെതിരെ ഉയർന്നത്. വിവാദത്തിനു പിന്നാലെ കെ.എൽ. രാഹുൽ ലഖ്‌നൗ ടീം വിട്ട് ഡൽഹി ക്യാപിറ്റൽസിൽ ചേർന്നിരുന്നു.







