ദിവസങ്ങൾക്ക് മുൻപ് വിരാട് കോഹ്‌ലിക്കെതിരെ മുൻ ഇന്ത്യൻ താരവും കമന്റേറ്ററുമായ സഞ്ജയ് മഞ്ജരേക്കാർ വിവാദപരമായ പ്രസ്താവന നടത്തിയിരുന്നു. ടോപ് ഓര്‍ഡര്‍ ബാറ്റര്‍മാര്‍ക്ക് ഏറ്റവും എളുപ്പമുള്ള ഫോര്‍മാറ്റാണ് ഏകദിനം, ടെസ്റ്റിൽ ഫോം മങ്ങിയപ്പോൾ വിരാട് ടെസ്റ്റിൽ നിന്നും എളുപ്പത്തിൽ വിരമിച്ചു.
ടി 20 യിൽ നിന്നും നേരത്തെ പടിയിറങ്ങി. കോഹ്‌ലി വെല്ലുവിളികളിൽ നിന്ന് ഒളിച്ചോടുകയായിരുന്നു. ഏറ്റവും എളുപ്പമുള്ള ഏകദിനത്തെ തിരഞ്ഞെടുക്കുകയായിരുന്നു, ദിവസങ്ങൾക്ക് മുമ്പുളള മഞ്ജരേക്കരുടെ വിവാദ പ്രസ്താവന ഇതായിരുന്നു. ഇപ്പോഴിതാ ഇതിനു മറുപടിയുമായി മുൻ ഇന്ത്യൻ താരം ഹർഭജൻ സിങ് രംഗത്ത് എത്തിയിരിക്കുകയാണ്.
Read more
” കോഹ്‌ലിക്കെതിരെ സംസാരിച്ചവർക്കൊക്കെ അവൻ ബാറ്റ് കൊണ്ട് മറുപടി കൊടുത്തിട്ടേയുള്ളു. ഏത് ഫോര്‍മാറ്റിലും റണ്‍സ് നേടുന്നത് വളരെ എളുപ്പമായിരുന്നെങ്കില്‍, എല്ലാവരും അത് നേടിയേനെ. താരങ്ങള്‍ ചെയ്യുന്നത് നമുക്ക് ആസ്വദിക്കാം. വിരാട്, ഒരു ഫോര്‍മാറ്റില്‍ കളിച്ചാലും എല്ലാ ഫോര്‍മാറ്റിലും കളിച്ചാലും, ഇന്ത്യയുടെ മികച്ച കളിക്കാരനും മാച്ച് വിന്നറുമാണ്” ഹര്‍ഭജന്‍ സിങ് വ്യക്തമാക്കി.







