'കായികതാരത്തിന്റെ പശ്ചാത്തലമല്ല, കളിക്കളത്തിലെ പ്രകടനമാണ് കായികലോകം ശ്രദ്ധിക്കുക'

കായികതാരത്തിന്റെ പശ്ചാത്തലമല്ല, കളിക്കളത്തിലെ പ്രകടനമാണ് കായികലോകം ശ്രദ്ധിക്കുക എന്ന് ഉറച്ച് വിശ്വസിക്കുന്നതായി ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കര്‍. അണ്‍അക്കാദമിയുടെ ബ്രാന്‍ഡ് അംബാസിഡറായി തിരഞ്ഞെടുത്തതിന് പിന്നാലെ പിടിഐയോട് പ്രതികരിക്കുകയായിരുന്നു സച്ചിന്‍.

“ഓണ്‍ ഫീല്‍ഡിലെ പ്രകടനങ്ങള്‍ക്ക് അപ്പുറം കായിക ലോകം മറ്റൊന്നും കണക്കിലെടുക്കില്ല. ഓരോ വട്ടം ഡ്രസിംഗ് റൂമിലേക്ക് എത്തുമ്പോഴും എവിടെ നിന്ന് വന്നവരാണ് ഓരോരുത്തരും എന്നത് വിഷയമാവുന്നില്ല.”

(L-R) Unacademy Co-Founder & CEO Gaurav Munjal, Sachin Tendulkar, Unacademy Co-Founder Roman Saini

“എല്ലാവര്‍ക്കും തുല്യത ലഭിക്കുന്ന ഇടമാണ് അവിടം. ടീമിന് വേണ്ട സംഭാവന ചെയ്യാന്‍ ആഗ്രഹിക്കുന്ന ഒരു വ്യക്തിയായാണ് നിങ്ങള്‍ അവിടെ ഇറങ്ങുന്നത്” സച്ചിന്‍ പറഞ്ഞു. സ്വപ്നങ്ങള്‍ക്ക് പിന്നാലെ പോകണം എന്ന ഉപദേശവും സച്ചിന്‍ വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കി.

Virat Kohli, Rohit Sharma and Other Reacts on Sachin Tendulkar

“സ്വപ്നങ്ങളെ പിന്തുടരുന്നത് തുടരണം, സ്വപ്നങ്ങള്‍ യാഥാര്‍ത്ഥ്യമാവും. ഇനി സാദ്ധ്യമല്ലെന്ന് തോന്നും, പക്ഷേ അവസാനിച്ചിട്ടുണ്ടാവില്ല. ഒരു ചുവടുവെയ്പ്പ് കൂടി വെക്കണം, നിങ്ങള്‍ ലക്ഷ്യം നേടും” സച്ചിന്‍ പറഞ്ഞു.