സച്ചിൻ ജിമ്മിൽ വെച്ചാണ് അത് പറഞ്ഞത്, അത് ഞെട്ടലുണ്ടാക്കി; വെളിപ്പെടുത്തലുമായി ബ്രെവിസ്

ഇന്ത്യൻ പ്രീമിയർ ലീഗിന്റെ (ഐ‌പി‌എൽ) 15-ാം എഡിഷനിൽ ക്ലീൻ ഹിറ്റിംഗിലൂടെ യുവ മുംബൈ ഇന്ത്യൻസ് (എംഐ) ബാറ്റർ ഡെവാൾഡ് ബ്രെവിസ് എല്ലാവരുടെയും ശ്രദ്ധ ആകർഷിച്ചിരുന്നു. ദുരന്തമായ സീസണിലും ഓർക്കാൻ മുംബൈക്ക് സുഖമുള്ള ഓർമ്മകൾ സമ്മാനിച്ചത് താരമാണ്.

മികച്ച അണ്ടർ 19 സീസണിന് ശേഷമാണ് മുംബൈയിലേക്ക് താരമെത്തിയത്. എന്തായാലും അരങ്ങേറ്റ സീസൺ താരം നിരാശപ്പെടുത്തിയില്ല എന്നുറപ്പിക്കാം. വരാനിരിക്കുന്ന ഒരുപാട് വർഷത്തേക്കുള്ള ഇൻവെസ്റ്റ്മെന്റ് ആയി താരത്തെ ആരാധകർ പറയുന്നത്.

ഇപ്പോഴിതാ മുംബൈ ഇന്ത്യൻസ് ക്യാമ്പിലെ അനുഭവങ്ങൾ പങ്കുവെക്കുകയാണ് താരം- “ഞാൻ ജിമ്മിന്റെ തറയിൽ കിടക്കുകയായിരുന്നു, പെട്ടെന്ന് സച്ചിൻ സാർ വാതിൽക്കൽ പ്രത്യക്ഷപ്പെട്ടു. എന്ത് ചെയ്യണമെന്ന് എനിക്കറിയില്ലായിരുന്നു, അദ്ദേഹത്തിന് ഞാൻ കൈകൊടുത്തു. കുഞ്ഞുനാൾ മുതൽ ഞാൻ ഏറെ ആരാധിച്ച വ്യക്തിയെ കണ്ട സന്തോഷത്തിലായിരുന്നു ഞാൻ അപ്പോൾ. അദ്ദേഹം എന്നെ സാങ്കേതിക വിദ്യയുടെ ചെറിയ വശങ്ങൾ പഠിപ്പിച്ചു. അദ്ദേഹത്തെപ്പോലുള്ള ഇതിഹാസങ്ങളിൽ നിന്നും കോച്ചായ മഹേലയിൽ നിന്നും പഠിക്കാൻ സാധിച്ചത് വലിയ കാര്യമായിരുന്നു.” ബ്രെവിസ് പറഞ്ഞു.

“ തിലകിനെ (തിലക് വർമ്മ ) മിസ് ചെയ്യുന്നു, അവൻ ഒരു നല്ല സുഹൃത്താണ്, ഞങ്ങൾ ഇപ്പോഴും പരസ്പരം ചാറ്റ് ചെയ്യുന്നു. അവൻ എന്നെക്കാൾ ഒരു വയസ്സ് മാത്രം മൂത്തതാണ്, അവനിൽ നിന്ന് ഒരുപാട് പഠിക്കാനുണ്ട്. തിലക് ഒരു തമാശക്കാരനാണ്, അടുത്ത വർഷം അവനെ കാണാൻ അഗ്രീഹിച്ചിരിക്കുകയാണ് ഞാൻ. ഞാൻ അദ്ദേഹത്തെ കുറച്ച് ആഫ്രിക്കൻ ഭാഷകൾ പഠിപ്പിച്ചു, അദ്ദേഹം എന്നെ കുറച്ച് ഹിന്ദി പഠിപ്പിച്ചു, ഹിന്ദിയിലും സംസാരിക്കാൻ ഞാൻ ആഗ്രഹിക്കുന്നു,” ബ്രെവിസ് വെളിപ്പെടുത്തി .

അടുത്ത വർഷം മുംബൈ ഇന്ത്യൻസ് കിരീടം ഇടുമെന്നും താരം പ്രത്യാശ പ്രക്ടിപ്പിച്ചു.